കൊറോണ വൈറസ്; ഹൂബെയിൽ ഇന്നലെ മാത്രം മരണപെട്ടത് 139 പേർ, ആശങ്ക അറിയിച്ച് ലോകാരേഗ്യ സംഘടന

Content Highlights; corona virus death toll china crosses 1600
Content Highlights; corona virus death toll china crosses 1600

 

കൊറോണ വൈറസ് ബാധയേറ്റ് ചൈനയിൽ മരിച്ചവരുടെ എണ്ണം 1600 കവിഞ്ഞു. രോഗ ബാധ രൂക്ഷമായ ഹൂബെ പ്രവിശ്യയിൽ ഇന്നലെ മാത്രം മരിച്ച് വീണത് 139 പേരാണ്. 68,000 പേർക്ക് വൈറസ് ബാധയും സ്ഥിരീകരിച്ചു. അതേ സമയം, ചൈനയിൽ രോഗബാധ കൂടുന്നതിൽ ലോകാരോഗ്യ സംഘടന ആശങ്ക അറിയിച്ചിരിക്കുകയാണ്. രോഗികളെ ശ്രശ്രൂഷിക്കുന്ന ഡോക്ടർമാരുൾപ്പെടെ 1700 ആരോഗ്യ പ്രവർത്തകർക്കാണ് വൈറസ് ബാധയേറ്റിരിക്കുന്നത് എന്നാണ് ചൈനയുടെ വെളിപ്പെടുത്തൽ. ഇതിൽ ആറ് പേർ മരണപ്പെട്ടതായും ചെെന അറിയിച്ചു.

കൊറോണ ബാധിച്ച് ഫ്രാൻസിൽ ചൈനീസ് വിനോദ സഞ്ചാരി മരിച്ചു. ഏഷ്യക്ക് പുറത്ത്, കൊറോണ ബാധിച്ച് മരിച്ചതായി റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ കേസാണിതെന്ന് ഫ്രഞ്ച് ആരോഗ്യ മന്ത്രി ആഗ്‌നസ് ബസിൻ വ്യക്തമാക്കി. ജനുവരി അവസാനം മുതൽ പാരിസ്ലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ധേഹം. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്നാണ് മരണപ്പെട്ടതെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍, കൊറോണയെ ശക്തമായി എതിരിട്ട് തോല്‍പ്പിച്ചിരിക്കുകയാണ് കേരളം. സംസ്ഥാനത്ത് കൊറോണ ബാധ സ്ഥിരീകരിച്ച മൂന്ന് പേരിൽ രണ്ടാമത്തെയാളും രോഗം ഭേദമായി ഇന്ന് ആശുപത്രി വിടും.

Content Highlights; corona virus death toll china crosses 1600