ഇറാഖിലെ യുഎസ് എംബസിക്ക് നേരെ വീണ്ടും റോക്കറ്റാക്രമണം

Content Highlights; rocket attack hits near us embassy in iraq

 

ഇറാഖിലെ യുഎസ് എംബസിക്ക് സമീപം വീണ്ടും മിസൈൽ ആക്രമണം. അമേരിക്കൻ സൈനികരും നയതന്ത്ര ഉദ്യോഗസ്ഥരും കഴിയുന്ന മേഖലയിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ഇറാഖിലെ അമേരിക്കൻ സൈന്യത്തിനെതിരെ നാല് മാസത്തിനിടെ നടക്കുന്ന പത്തൊമ്പതാം ആക്രമണമാണിത്. ആക്രമണത്തിൽ സംഭവിച്ച കേടുപാടുകളെ കുറിച്ചൊ, എത്ര റോക്കറ്റുകളാണ് പതിച്ചത് എന്നുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.

ഖാസിം സുലൈമാനിയുടെ മരണത്തിനു ശേഷം ഈ മേഖല വളരെ സംഘർഷ ഭരിതമാണ്. ഞായറാഴ്ച പുലര്‍ച്ചയോടെയാണ് ആക്രമണം നടന്നതെന്ന് യു.എസ് സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. ഇറാൻ പിന്തുണയുള്ള സംഘടനകളാണ് സാധാരണ ഇത്തരം ആക്രമണങ്ങള്‍ നടത്താറുള്ളതെന്നാണ് വാഷിംഗ്ടൺ അവകാശപ്പെടാറുള്ളത്. എന്തെങ്കിലും തരത്തിലുള്ള ചെറിയ പിശകുകൾ ഉണ്ടായാൽ പോലും അമേരിക്കയെയും ഇസ്രായേലിനെയും ആക്രമിക്കുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

Content Highlights; rocket attack hits near us embassy in iraq