ഷഹീൻ ബാഗ് സമരക്കാരുമായി ചർച്ച നടത്താൻ അഭിഭാഷകനെ നിയോഗിച്ച് സുപ്രീം കോടതി

People have right to protest but can’t block roads, says SC on Shaheen Bagh protest

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയിലെ ഷഹീന്‍ ബാഗില്‍ സമരം നടത്തുന്നവരോട് സംസാരിക്കാൻ അഭിഭാഷകനെ ഏർപ്പെടുത്തി സുപ്രിം കോടതി. സമരവേദി മറ്റൊരിടത്തേക്ക് മാറ്റുമോ എന്നത് സംബന്ധിച്ചായിരിക്കും ചർച്ച. മുതിർന്ന അഭിഭാഷകനായ സഞ്ജയ് ഹെഗ്‌ഡെയെ ആണ് ചർച്ചക്ക് നിയോഗിച്ചിരിക്കുന്നത്. മുന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വജഹ്ത് ഹബീബുള്ളയും ഹെഗ്‌ഡെയും ചേർന്ന് പ്രതിഷേധക്കാരുമായി സംസാരിക്കും. 

പ്രതിഷേധിക്കുന്നതിൽ തെറ്റില്ലെന്നും പക്ഷെ ഇത് മാതൃകയാക്കി വേറൊരു കൂട്ടർ ഇതുപോലെ പ്രതിഷേധം നടത്തിയാൽ വലിയ തോതിൽ ഗതാഗത തടസ്സങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും കോടതി ചൂണ്ടികാണിച്ചു. പൗരത്വം ഭേദഗതി നിയമത്തിനെതിരെ രണ്ടു മാസമായി ഡൽഹിയിലെ ഷഹീൻബാഗിൽ തുടരുന്ന സമരത്തിനെതിരെ നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ പരാമർശം. 

സിഎഎക്കെതിരെ ഷഹീൻ ബാഗിൽ നൂറ് കണക്കിന് അമ്മമാരാണ് സമരം നടത്തുന്നത്. 60 ദിവസമായിട്ടും ഷഹീൻബാഗ് പ്രശ്നം പരിഹരിക്കാൻ സർക്കാർ ഒന്നും ചെയ്തില്ലെന്നും സുപ്രീം കോടതി വിമർശിച്ചു. ജസ്റ്റിസ് എസ്. കെ. കൗൾ, ജസ്റ്റിസ് കെ. എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് ചർച്ച ചെയ്യണമെന്നുള്ള അഭിപ്രായം മുന്നോട്ട് വച്ചത്. 

content highlights: People have right to protest but can’t block roads, says SC on Shaheen Bagh protest

LEAVE A REPLY

Please enter your comment!
Please enter your name here