സെെനത്തിലെ വനിത കമാൻഡർ നിയമനം; കേന്ദ്രത്തിൻറെ വാദങ്ങൾ വിവേചനപരമെന്ന് സുപ്രീം കോടതി

Women Army Officers Can Get-Command Roles

സെെനത്തിലെ വനിതാ ഓഫീസർമാരെ കമാൻറിങ് ഓഫീസർമാരായി നിയമിക്കാൻ കഴിയില്ലെന്ന കേന്ദ്രത്തിൻറെ വാദം വിവേചനപരവും അലോസരപ്പെടുത്തുന്നതുമാണെന്ന് സുപ്രീം കോടതി. സ്ത്രീകളുടെ ശാരീരിക ഘടനയും അവരുടെ അവകാശങ്ങളും തമ്മിൽ ബന്ധമില്ലെന്നും സെെനത്തിലെ സ്ത്രീകളുടെ സാന്നിധ്യം വിപ്ലവകരമാണന്നും കോടതി വ്യക്തമാക്കി. ലിംഗഭേദം അടിസ്ഥാനമാക്കിയുള്ള വിവേചനം സ്ത്രീകളുടെ അന്തസിനും രാജ്യത്തിന് തന്നെ അധിക്ഷേപം ഉളവാക്കുന്നതുമാണ്. 

വനിതാ ഓഫിസർമാരെ സേനയിലെ കമാൻഡിങ് ഓഫിസർമാരായിട്ട് സ്വീകരിക്കാൻ പ്രധാനമായും ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നെത്തിയ സേനാംഗങ്ങൾ മാനസികമായി തയ്യാറായിട്ടില്ലെന്നായിരുന്നു കേന്ദ്ര സർക്കാർ നൽകിയ ഹർജിയിൽ പറഞ്ഞത്. സ്ത്രീകളുടെ ശാരീരിക പരിമിതികൾ കാരണം അവർക്ക് സൈന്യത്തിലെ സ്ഥിരം ജോലികൾ നിർവഹിക്കാൻ പരിമിതികളുണ്ടെന്നും സർക്കാർ നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു. 2010 ലെ ഡൽഹി ഹെെക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര സർക്കാർ കോടതിയെ സമീപിച്ചത്. എന്നാൽ ഡൽഹി ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. 

പുരുഷൻമാരോടൊപ്പം തോളോട് തോൾ ചേർന്ന് സ്ത്രീകളും ജോലി ചെയ്യണമെന്നും രാജ്യത്തിന് അഭിമാനമാകാൻ സ്ത്രീ സെെനികർക്ക് കഴിയുമെന്നും കോടതി ചൂണ്ടിക്കാട്ടി. ലിംഗ അസമത്വവും പ്രാചീന ചിന്താഗതികൾ ഉയർത്തിപിടിക്കുന്നതുമാണ് കേന്ദ്ര സർക്കാരിന്റെ ഹർജിയെന്ന് ജസ്ററിസ് ചന്ദ്രചൂഡ് ഉൾപ്പെട്ട ബെഞ്ച് വിലയിരുത്തി. 

content highlights: Women Army Officers Can Get-Command Roles says Supreme Court