9 വർഷത്തിനിടെ ഒരു വീട്ടിലെ ആറുകുട്ടികൾ മരിച്ചു; സംഭവത്തിൽ ദുരൂഹത

six kids died in a home on a period of 9 years in malappuram

മലപ്പുറം തിരൂരിൽ 9 വർഷത്തിനിടെ ഒരു വീട്ടിലെ ആറു കുട്ടികൾ മരിച്ചതിൽ ദുരൂഹത. റഫീഖ് സബ്ന ദമ്പതികളുടെ കുട്ടികളാണ് മരിച്ചത്. നാലര വയസ്സുള്ള ഒരു കുട്ടി ഒഴികെ ബാക്കി മരിച്ച എല്ലാ കുട്ടികളും ഒരു വയസിന് താഴെ പ്രായമുള്ളവരാണ്. 93 മൂന്ന് ദിവസം മാത്രം പ്രായമുള്ള ആറാമത്തെ കുട്ടി മരിച്ചപ്പോഴാണ് നാട്ടുകാർക്ക് ദുരൂഹത തോന്നിയത്. കൂടാതെ ഇപ്പോൾ മരിച്ച കുട്ടിയുടെ മൃതദേഹം അടക്കം ചെയ്യാൻ ധൃതി കാണിച്ചതും ആളുകളിൽ സംശയം ഉളവാക്കി. തുടർന്ന് പോലീസ് ഇടപെടുകയായിരുന്നു. അസ്വഭാവിക മരണത്തിന് കെസെടുത്തിട്ടുണ്ട്. 

മരണ കാരണം അപസ്മാരമെന്നാണ് മാതാപിതാക്കൾ പറഞ്ഞത്. നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമാണ് വർഷങ്ങളുടെ ഇടവേളകളിൽ മരിച്ചത്. 8 മാസം, 2 മാസം, 40 ദിവസം, നാലര വയസ്, 3 മാസം, 3 മാസം എന്നിങ്ങനെയാണ് മരിക്കുമ്പോൾ കുട്ടികളുടെ പ്രായം.

മൂന്നാമത്തെ കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തിരുന്നുവെന്നും ദുരൂഹത ഒന്നും ഇല്ലെന്നും ബന്ധുക്കൾ പറയുന്നു. ആദ്യത്തെ കുട്ടി മരിച്ചപ്പോൾ തന്നെ വെെദ്യ പരിശോധനകൾ നടത്തിയിരുന്നെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നും ബന്ധുക്കൾ പറഞ്ഞു. 

content highlights: six kids died in a home on a period of 9 years in malappuram