കൊറോണ ബാധിച്ച് വുഹാൻ ആശുപത്രി ഡയറക്ടർ മരിച്ചു

കൊറോണ വെെറസിനോട് പൊരുതി അവസാനം വുഹാൻ ആശുപത്രി ഡയറക്ടർ ലിയു സിമിങും യാത്രയായി. ഇതുവരെ ചെെനയിൽ മരിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം ആറായി. 1716 പേർക്ക് വെെറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വുഹാനിലെ വുച്ചാൻ ഹോസ്പിറ്റൽ ഡയറക്ടറാണ് ലിയു സിമിങ്. 

ഡോക്ടർ മരിച്ചതായുള്ള റിപ്പോർട്ടുകൾ ചെെനീസ് മാധ്യമങ്ങളും ബ്ലോഗുകളും ആദ്യം പുറത്തുവിട്ടെങ്കിലും ഉടൻ തന്നെ അത് നീക്കം ചെയ്യുകയും അദ്ദേഹത്തിൻറെ ജീവൻ നിലനിർത്താൻ ഡോക്ടർമാർ ശ്രമം തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. 

കൊറോണ വൈറസ് സംബന്ധിച്ച് ആദ്യ വിവരം പുറത്തുവിട്ട വുഹാനിലെ ഒഫ്താല്‍മോളജിസ്റ്റ് ലി വെന്‍ലിയാങിന് അധികൃതരുടെ ഭാഗത്ത് നിന്ന് പ്രതികാര നടപടികൾ സ്വീകരിക്കേണ്ടി വന്നിരുന്നു. പിന്നീട് ഉണ്ടായ അദ്ദേഹത്തിൻറെ മരണം വലിയ പ്രതിഷേധങ്ങൾക്ക് തുടക്കം കുറിച്ചു. ഇതിനിടയിലാണ് വുച്ചാൻ ഹോസ്പിറ്റൽ ഡയറക്ടറുടെ മരണം. 

വുഹാനിലെ ഡോക്ടര്‍മാര്‍ക്ക് മാസ്‌കുകളുടേയും പ്രൊട്ടക്ടീവ് ബോഡി സ്യൂട്ടുകളുടേയും കുറവുണ്ടായതായുള്ള ആരോപണങ്ങളും പുറത്തുവരുന്നുണ്ട്. കൊറോണ വെെറസ് മൂലം ചെെനയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 1800 ആയി. 72000 ലധികം പേർക്ക് വെെറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 

content highlights: Wuhan Hospital Director Dies Of Coronavirus