ചൈനയെ വിഴുങ്ങി കൊറോണ; പുതിയതായി രോഗബാധ സ്ഥിരീകരിച്ചത് 508 പേർക്ക്

corona death toll over 2600

ചൈനയെ മുഴുവനായി വിഴുങ്ങി കൊറോണ വൈറസ് ബാധ. ചൈനയിലെ ദേശിയ ആരോഗ്യ കമ്മീഷൻ പുറത്ത് വിട്ട കണക്കനുസരിച്ച് കൊറോണ വൈറസ് ബാധയേറ്റ് ഇതുവരെ മരണപ്പെട്ടത് 2600 ലേറെ പേരാണ്. പുതിയതായി 508 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തുടനീളം കൊറോണ ബാധിതരുടെ എണ്ണം 77658 ആയി ഉയർന്നിരിക്കുകയാണ്. 2663 പോരാണ് കൊറോണ ബാധയേറ്റ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. 71 പേരാണ് ചൊവ്വാഴ്ച മാത്രം മരണമടഞ്ഞത്. വൈറസിൻ്റെ ഉത്ഭവ കേന്ദ്രമായ വുഹാനിൽ മാത്രം പുതിയതായി 56 മരണം റിപ്പോർട്ട് ചെയ്തു.

ദക്ഷിണ കൊറിയയിലും വൈറസ് ബാധ പടർന്ന് പിടിക്കുകയാണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. ചൊവ്വാഴ്ച മാത്രമായി 60 ഓളം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ മാര്‍ച്ചില്‍ നടക്കേണ്ട പാര്‍ലമെൻ്റിൻ്റെ വാര്‍ഷിക സമ്മേളനവും നീട്ടി വെച്ചു. കുവൈത്ത്, ബഹ്‌റൈന്‍, ഇറാഖ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളിലും കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ ലോകരാജ്യങ്ങളിലെല്ലാം കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Content Highlights: corona death toll over 2600