സുപ്രിം കോടതിയേയും വിറപ്പിച്ച് എച്ച്1എൻ1 പനി

സുപ്രിം കോടതിയിലെ ആറ് ജഡ്ജിമാർക്ക് എച്ച്1എൻ1 പനി സ്ഥിരീകരിച്ചു. ജഡ്ജിമാരായ മോഹന ശാന്തന ഗൗഡർ, ആർ ഭാനുമതി, എഎസ് ബൊപ്പണ്ണ, സഞ്ജീവ് ഖന്ന, അബ്ദുൽ നസീർ, ഇന്ദിര ബാനർജി എന്നിവർക്കാണ് എച്ച്1എൻ1 രോഗം സ്ഥിരീകരിച്ചത്. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢാണ് ഇക്കാര്യം ചൊവ്വാഴ്ച കോടതിയിൽ അറിയിച്ചത്. ജഡ്ജിമാർ കോടതിയിലെത്താൻ വൈകിയതായി റിപ്പോർട്ടുകൾ കിട്ടിയതിനു പിന്നാലെയാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് ജഡ്ജിമാരുടെ രോഗ വിവരം അറിയിച്ചത്. രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള മുൻ കരുതലുകൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ യോഗം വിളിച്ചെന്നും സുപ്രീം കോടതിയിലെ ജോലിക്കാർക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തണമെന്ന് താൻ നിർദേശിച്ചതായും ഡിവൈ ചന്ദ്രചൂഢ് അറിയിച്ചു.

ജഡ്ജിമാർക്ക് രോഗം പിടിപെട്ടതിൽ ചീഫ് ജസ്റ്റിസ് അസ്വസ്ഥനാണെന്നും കോടതിയിൽ മരുന്ന് നൽകാനുള്ള ഡിസ്പൻസറി ഒരുക്കാൻ നിർദേശിച്ചതായും മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ അഭിപ്രായപ്പെട്ടു.ഇന്നോ നാളെയോ ആയി ഡിസ്പെൻസറി ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Six judges of the Supreme Court have H1N1 fever

LEAVE A REPLY

Please enter your comment!
Please enter your name here