സാമ്പത്തിക മാന്ദ്യം മറികടക്കാൻ ജനങ്ങൾക്ക് 1200 ഡോളർ നൽകാനൊരുങ്ങി ഹോങ്കോങ്

Hong Kong to give cash gift of $1,200 to residents

ഹോങ്കോങിലെ സാമ്പത്തിക മാന്ദ്യം മറികടക്കാൻ ജനങ്ങൾക്ക് 1200 ഡോളർ വിതരണം ചെയ്യാൻ ഒരുങ്ങുകയാണ് ഹോങ്കോങ് സർക്കാർ. പതിനെട്ട് വയസ് കഴിഞ്ഞ 70 ലക്ഷം ആളുകൾക്കാണ് പണം നൽകുക. ഇതിനായി 120 ബില്യൺ ഹോങ്കോങ് ഡോളർ മാറ്റിവയ്ക്കുകയും ചെയ്തു.

ഹോങ്കോങ് പൗരൻമാരെ വിചാരണക്ക് ചൈനയ്ക്ക് വിട്ടുകൊടുക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതിക്കെതിരായ മാസങ്ങളായുളള പ്രതിഷേധവും അടുത്തിടെയുണ്ടായ കൊറോണ വൈറസ് ബാധയും ഹോങ്കോങിലെ സാമ്പത്തിക സ്ഥിതി അൽപ്പം മോശമാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ഹോങ്കോങ് ഭരണകൂടത്തിൻ്റെ പുതിയ നടപടി. ജനങ്ങളുടെ സാമ്പത്തിക ഭാരം കുറച്ച് ചെലവ് വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ. 

ഈ വർഷം സമ്പദ്ഘടന വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്നും 15 വർഷത്തിലാദ്യമായാണ് സാമ്പത്തിക മാന്ദ്യം സംഭവിക്കുന്നതെന്നും ഹോങ്കോങ് ധനകാര്യ സെക്രട്ടറി പോൾ ചാൻ പറഞ്ഞു. പണം നൽകുന്നതിന് പുറമെ ആദായനികുതിയിലും ഇളവ് വരുത്താൻ തീരുമാനമായിട്ടുണ്ട്. 20 ലക്ഷം പൌരന്മാർക്ക് ഈ അനുകൂല്യം ലഭിക്കും. പൊതുവിടങ്ങളിൽ താമസിക്കുന്ന കുറഞ്ഞ വരുമാനമുള്ളവർക്ക് വാടക കൊടുക്കാതെ ഒരുമാസം താമസിക്കുവാനുള്ള സൌകര്യവുമൊരുക്കും. 

content highlights: Hong Kong to give cash gift of $1,200 to residents