പോലീസ് നടപടി ഏകപക്ഷിയം; വിദ്വേഷ പ്രസംഗം നടത്തിയ യുവാവിന് പിന്തുണയുമായി കെ സുരേന്ദ്രൻ

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലൂടെ വിദ്വേഷ പ്രസംഗം നടത്തിയ ശ്രിജിത്തിന് പിന്തുണയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. ശ്രിജിത്തിനെ അറസ്റ്റ് ചെയ്ത അട്ടപ്പാടി പോലീസ് നടപടിക്കെതിരെ രുക്ഷമായി വിമർശിക്കുകയും ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യമായി കണ്ണൂരില്‍ എത്തിയ സുരേന്ദ്രന് പ്രവര്‍ത്തകര്‍ ഒരുക്കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.

ഡൽഹി കലാപത്തെ കുറിച്ച് കേരളത്തിൽ നടക്കുന്നത് വസ്തുതയുമായി യാതൊരു ബന്ധമില്ലാത്ത കാര്യങ്ങളാണെന്നും,അവിടെ നടക്കുന്നതിൻ്റെ വിപരീതമായ കാര്യങ്ങളാണ് ഇവിടെ പറഞ്ഞു പരത്തുന്നതെന്നും അദ്ധേഹം പറഞ്ഞു.

ഇതിനേക്കുറിച്ച് പറഞ്ഞ ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ് കേരള പോലീസ് ചെയ്തതെന്നും, പോലിസിൻ്റേത് ഏകപക്ഷിയമായ നടപടിയാണ് ഇത് അംഗീകരിക്കാനാകില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കുന്ന രീതിയിൽ ഇടതുപക്ഷ- കോണ്‍ഗ്രസ് പ്രവർത്തകരും, ജിഹാദികളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്നുണ്ടെന്നും അവർക്കെതിരെ പരാതി നൽകിയിട്ടും, യാതൊരു നടപടിയും പോലീസ് എടുത്തില്ലെന്നും കെ സുരേന്ദ്രൻ കുറ്റപെടുത്തി.

Content Highlights; k surendran against kerala police

LEAVE A REPLY

Please enter your comment!
Please enter your name here