ഫോണിൽ ആൺകുട്ടിയുമായി സംസാരിച്ചതിൻ്റെ പേരിൽ പെൺകുട്ടിയെ തെരുവിൽ കെട്ടിയിട്ടും മർദിച്ചും ബന്ധുക്കളുടെ ക്രൂരപീഡനം

The girl was brutally tortured by her relatives for talking to the boy on the phone while he was at home
The girl was brutally tortured by her relatives for talking to the boy on the phone while he was at home

 

വീട്ടിലിരിക്കുമ്പോൾ ഫോണിലൂടെ ആൺകുട്ടിയുമായി സംസാരിച്ചതിൻ്റെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ബന്ധുക്കളുടെ ക്രൂരപീഡനം. മധ്യപ്രദേശ് സോന്ധ്വയിലെ അലിർജാപുരിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബന്ധുക്കൾ മർദ്ദിച്ചത്. പെണ്‍കുട്ടിയെ മർദിച്ചും മുടിമുറിച്ചു കളഞ്ഞുമാണ് ബന്ധുക്കൾ ക്രൂരത കാട്ടിയത്. ഗ്രാമത്തിലെ തെരുവിൽ പരസ്യമായിട്ടായിരുന്നു മർദനം. സംഭവം വിവാദമായതോടെ ബന്ധുക്കൾക്കെതിരെ കേസെടുത്തതായും, ബന്ധുക്കളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും സബ് ഡിവിഷൻ പോലീസ് ഓഫീസർ ധീരജ ബാബർ അറിയിച്ചു.

Content Highlights; The girl was brutally tortured by her relatives for talking to the boy on the phone while he was at home