താലിബാൻ നേതാക്കളുമായി ചർച്ച നടത്താനൊരുങ്ങി ഡൊണാൾഡ് പ്രസിഡൻ്റ്

trump hails peace deal with the Taliban and he will talk with Taliban leaders

അമേരിക്കൻ, താലിബാൻ സമാധാന ഉടമ്പടിയിൽ ഒപ്പു വെച്ചതിന് പിന്നാലെ താലിബാൻ നേതാക്കളുമായി ചർച്ച നടത്തുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. യുഎസ്, താലിബാൻ കരാർ യാഥാർത്ഥ്യമാകുന്നതിന് പിന്നിൽ പ്രവർത്തിച്ച നേതാക്കൾക്ക് നന്ദി അറിയിക്കുന്നതായും ട്രംപ് പറഞ്ഞു. ചർച്ച എവിടെ വെച്ചാണെന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഖത്തർ തലസ്ഥാനമായ ദോഹയിൽ വെച്ചായിരുന്നു കരാറിൽ ഒപ്പുവെച്ചത്. ഈ കരാർ പ്രകാരം 14 മാസത്തിനകം അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്ക സേന പിന്മാറ്റം പൂർത്തിയാക്കും. അഫ്ഗാനിസ്ഥാനിൽ നിന്ന് 5000 അമേരിക്കൻ സൈനികരെ മെയ് മാസത്തോടെ പിൻവലിക്കുമെന്നാണ് അമേരിക്കൻ പ്രസിഡൻ്റ് വ്യക്തമാക്കിയിട്ടുള്ളത്.

വിവിധ രാജ്യങ്ങളിലുള്ള യുഎസ് സൈനികരെ തിരികെയെത്തിക്കുമെന്ന വാഗ്ദാനമാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ ട്രംപി പാലിച്ചിരുക്കുന്നത്. 2400 ലധികം അമേരിക്കൻ സൈനികരാണ് അഫ്ഗാനിസ്ഥാനിൽ കൊല്ലപെട്ടിട്ടുള്ളത്. നിലവിൽ ഒപ്പ് വെച്ച സമാധാന കരാറിൽ അഫ്ഗാൻ സർക്കാർ പങ്കാളികളല്ല. അതുകൊണ്ട് തന്നെ താലിബാനും അഫ്ഗാൻ സർക്കാരും തമ്മിലുള്ള ചർച്ചകൾ വരും ദിവസങ്ങളിൽ നടക്കും. 2001ൽ ന്യൂയോർക്ക് നഗരത്തിൽ അൽ ഖ്വയിദ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് അമേരിക്കയും അഫ്ഗാനിസ്ഥാൻ സൈന്യവും തമ്മിൽ യുദ്ധം നടത്തുന്നത്. അന്ന് മുതൽ ആരംഭിച്ച രക്തച്ചൊരിച്ചിലിനാണ് ഈ കരാറിലൂടെ ഇപ്പോൾ അവസാനമിടാൻ ശ്രമിക്കുന്നത്.

Content Highlights: trump hails peace deal with the Taliban and he will talk with Taliban leaders