കൊറോണ വൈറസ്; മലയാളികളുൾപ്പെടെ 85 ഇന്ത്യൻ വിദ്യാർത്ഥികൾ ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്നു

85 students including Malayalees are trapped in Italy

കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ മലയാളികളുൾപ്പെടെ 85 ഇന്ത്യൻ വിദ്യാർത്ഥികൾ ഇറ്റലിയിൽ കുടുങ്ങി കിടക്കുന്നു. അധ്യാപക സ്റ്റാഫുകളിൽ 15 പേർ നിരീക്ഷണത്തിലാണ്. പാവിയ സർവകലാശാലയിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളിൽ നാലുപേർ മലയാളികളും, 15 പേർ തമിഴ്നാട്ടിൽ നിന്നുള്ളവരും, 25 പേർ തെലങ്കാനയിൽ നിന്നും, രണ്ട് പേർ ദില്ലിയിൽ നിന്നുള്ളവരുമാണ്. പാവിയ സർവകലാശാലയിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു. കൊറോണ ബാധയെ തുടർന്ന് 17 മരണം റിപ്പോർട്ട് ചെയ്തതിൻ്റെ പശ്ചാത്തലത്തിൽ ഇവിടെ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ റദ്ധ് ചെയ്തിരുന്നു.

ഇറാനിൽ ഞായറാഴ്ച മാത്രം 11 പേർ കൊറോണ ബാധിച്ച് മരിച്ചതോടെ മരണസംഖ്യ 54 ആയി. ഡോമിനിക്കൻ റിപ്പബ്ലിക്കിലും, ചെക്ക് റിപ്പബ്ലിക്കിലും, സ്കോട്ട്ലൻഡിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയിൽ 21 പേരാണ് രോഗം ബാധിച്ച് മരണപെട്ടത്. 3730 പേർ ചികിത്സയിലാണ്. ഇറ്റലിയിൽ 34 പേർ മരണപെടുകയും, 1694 പേർ ചികിത്സയിലുമാണ്. ചൈന, ഇറ്റലി, ദക്ഷിണ കൊറിയ, എന്നീ രാജ്യങ്ങളിൽ നിന്നെത്തുന്നവരെ കർശന നിരീക്ഷണത്തിനും, പരിശോധനയ്ക്കും വിധേയരാക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. വളരെ ഗൗരവത്തോടെയാണ് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതെന്ന് ഐക്യരാഷ്ട്ര സംഘനയും വ്യക്തമാക്കി.

Content Highlights: 85 students including Malayalees are trapped in Italy