കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കായിക മത്സരങ്ങൾ നിർത്തിവെച്ച് ഗൾഫ് രാജ്യങ്ങൾ

gulf countries cancel the sports competition due to corona virus

കൊറോണ വൈറസ് അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തിൽ പ്രധാന കായിക മത്സരങ്ങൾ നിർത്തിവെച്ച് ഗൾഫ് രാജ്യങ്ങൾ. ഏത് അടിയന്തര ഘട്ടവും നേരിടാനുള്ള തയ്യാറെടുപ്പിലാണ് സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ. കൊറോണ പടർന്ന് പിടിക്കുന്ന ഇറ്റലി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർ ഉൾപെടുന്നതിനാലാണ് മുൻ കരുതൽ എന്ന നിലയ്ക്ക് കായിക മത്സരങ്ങൾ മാറ്റി വെക്കാൻ തീരുമാനിച്ചത്. ഖത്തറിൽ അടുത്ത മാസം നടക്കേണ്ട മോട്ടോ ജിപി മത്സരവും മാറ്റിവെച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിൻ്റെ ഭാഗമായി സൗദിയിൽ 25 ആശുപത്രികളും സജ്ജമാക്കിയിട്ടുണ്ട്. കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിൽ സ്കൂളുകളും, യുഎഇയിൽ നഴ്സറി സ്ഥാപനങ്ങളും ഈ മാസം പകുതി വരെ അടച്ചിടുവാനാണ് തീരുമാനം. സമ്പദ് മേഖലയിലും കൊറോണ സൃഷ്ടിച്ച ആഘാതം മാറ്റമില്ലാതെ തുടരുകയാണ്.

പശ്ചിമേഷ്യയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 1200 കവിഞ്ഞു. കുവൈറ്റിൽ രോഗബാധിതരുടെ എണ്ണം 56 ആയി ഉയർന്നു. കഴിഞ്ഞ മണിക്കൂറുകൾക്കുള്ളിൽ 10 പേർക്ക് കൂടിയാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇറാൻ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയവർക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ബഹ്റൈനിൽ ആറ് പേർക്കു കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 47 ആയി. ഖത്തറിൽ മൂന്ന് പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. കുവൈറ്റിൽ 46 പേർക്കും, യുഎഇയിൽ 21 പേർക്കും, ഒമാനിൽ ആറ് പേർക്കും കൊറോണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Content Highlights: gulf countries cancel the sports competition due to coronavirus

LEAVE A REPLY

Please enter your comment!
Please enter your name here