മൂന്ന് വർഷത്തിനിടെ റെയിൽവെ പരിസരങ്ങളിലായി റിപ്പോർട്ട് ചെയ്തത് 160 ലധികം ബലാത്സംഗ കേസുകൾ

Over 160 rape cases reported on railway premises, onboard trains from 2017-2019: RTI

2017 നും 2018 നും ഇടയിൽ റെയിൽവെ പരിസരത്തും ഓടുന്ന ട്രെയിനുകളിലുമായി 160 ലധികം ബലാത്സംഗ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഓടുന്ന ട്രെയിനുകളിൽ 29 ബലാത്സംഗ കേസുകളും, റെയിൽവെ സ്റ്റേഷൻ പരിസരങ്ങളിലായി 136 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചന്ദ്രശേഖർ ഗൗർ എന്ന വിവരാവകാശ പ്രവർത്തകന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച കണക്കുകളാണിത്. 2017 ൽ റിപ്പോർട്ട് ചെയ്യപ്പെട്ട 51 ബലാത്സംഗ കേസുകളിൽ 41 എണ്ണം റെയിൽവെ പരിസരത്തും, 10 എണ്ണം ട്രെയിനുകളിലുമായിരുന്നു. 2018 ആയപ്പോഴേക്കും 70 കേസുകൾ രജിസ്റ്റർ ചെയ്യുകയും, അതിൽ 59 എണ്ണം റെയിൽവെ പരിസരത്തും 11 എണ്ണം ട്രെയിനുകളിലുമായിരുന്നു. 2019 ൽ റിപ്പോർട്ട് ചെയ്ത 44 കേസുകളിൽ 36 എണ്ണം റെയിൽവെ പരിസരത്തും 8 എണ്ണം ഓടുന്ന തീവണ്ടികളിലുമായിരുന്നു. ബലാത്സംഗങ്ങൾ ഒഴികെ സ്ത്രീകൾക്കെതിരെ 1,672 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റെയിൽ‌വേ പരിസരത്ത് 802 ഉം ട്രെയിനുകളിൽ 870 ഉം.

ഈ മൂന്ന് വർഷത്തിനിടെ റെയിൽവെ പരിസരത്തും ബോർഡ് ട്രെയിനുകളിലുമായി 771 തട്ടി കൊണ്ടു പോകൽ കേസുകളും, 4718 കവർച്ച കേസുകളും, 213 കൊലപാതക ശ്രമങ്ങളും 542 കൊലപാതകങ്ങളും റിപ്പോർട്ട് ചെയതിട്ടുണ്ട്. അപായ സാധ്യത കൂടുതലുള്ള പാതകളിൽ ഓടുന്ന 2200 തീവണ്ടികളിൽ സ്ത്രീ സുരക്ഷയ്ക്കായി റെയിൽവെ സേവനമൊരുക്കിയിട്ടുണ്ട്. കൂടാതെ 182 എന്ന സുരക്ഷ ഫോൺ നമ്പറും മുഴുവൻ സമയം പ്രവർത്തന സജ്ജമാക്കിയിട്ടുണ്ടെന്നും റെയിൽവെ അറിയിച്ചു. റെയിൽവെയിലുള്ള കുറ്റകൃത്യങ്ങളിൽ കുറവ് വരുത്തുന്നതിനും യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായി 2019 കോച്ചുകളിലും (2019 നവംബർ വരെ) 511 റെയിൽവേ സ്റ്റേഷനുകളിലും (2019 ഡിസംബർ വരെ) നിശ്ചിത സിസിടിവി ക്യാമറകളും നൽകിയിട്ടുണ്ട്.

Content Highlights: Over 160 rape cases reported on railway premises, onboard trains from 2017-2019: RTI