അരൂജ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉപാധികളോടെ പരീക്ഷ എഴുതാം; ഹെെക്കോടതി

Students Of Aroojas school can write exams which starts tomorrow, says High Court

തോപ്പുംപടി അരൂജ സ്കൂൾ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പത്താക്സാസ് പരീക്ഷ ഉപാധികളോടെ എഴുതാൻ ഹെെക്കോടതി അനുമതി. നാളെ മുതലുള്ള പരീക്ഷകൾ എഴുതുന്നതിനാണ് അനുമതി. കൂടാതെ വിദ്യാർത്ഥികളുടെ ഫലം കേസിൻ്റെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്നും ഹെെക്കോടതി വ്യക്തമാക്കി. 

ഇനി നടക്കുന്ന മൂന്ന് പരീക്ഷകളായിരിക്കും കുട്ടികൾക്ക് എഴുതാൻ കഴിയുക. അതേസമയം തോപ്പുംപടി സ്‌കൂളിന് സിബിഎസ്ഇ നിഷ്‌കര്‍ഷിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുംതന്നെയില്ലെന്ന് സിബിഎസ്ഇ അധികൃതര്‍ കോടതിയിൽ ചൂണ്ടിക്കാട്ടി. 350 കുട്ടികൾ പഠിക്കുന്ന സ്കൂളിന് ഉള്ളത് ആകെ ഒരു ശുചിമുറി മാത്രമാണ്. കുട്ടികളെ ചട്ടവിരുദ്ധമായി പരീക്ഷക്ക് ഇരുത്താൻ ശ്രമിച്ചവർക്കെതിരെ നടപടിയെടുക്കുമെന്നും സിബിഎസ്ഇ പറഞ്ഞു.

കേരളത്തിൽ സിബിഎസ്ഇ സ്കൂളുകൾക്ക് അനുമതി നിഷേധിക്കുന്ന രീതി സർക്കാരിനുണ്ടെന്നും സിബിഎസ്ഇ കോടതിയിൽ പറഞ്ഞു. എന്നാൽ അരൂജാസ് സ്കൂളിലെ കുട്ടികൾക്ക് സ്റ്റേറ്റ് സിലബസിൽ എസ്എസ്എൽസി പരീക്ഷ എഴുതിക്കാൻ അനുമതി നൽകാനാവില്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാർ കോടതിയിൽ സ്വീകരിച്ചത്. 

content highlights: Students Of Aroojas school can write exams which starts tomorrow, says High Court