തന്നെ സ്പർശിക്കുന്ന ആളുടെ ഉദ്ദേശം എന്തെന്ന് സ്ത്രീക്ക് മനസിലാക്കാൻ സാധിക്കുമെന്ന് ബോംബെ ഹെെക്കോടതി 

Woman Knows Man's Intention When He Touches Her: Bombay High Court

ഒരു പുരുഷൻ തന്നെ നോക്കുകയൊ ശരീരത്തിൽ സ്പർശിക്കുകയൊ ചെയ്താൽ അത് എന്ത് ഉദ്ദേശത്തോടെയാണെന്ന് ഒരു സ്ത്രീക്ക് മനസിലാകുമെന്ന് ബോംബെ ഹെെക്കോടതി. 2017ൽ ഫ്ലെെറ്റിൽ വച്ച് നടിയെ കടന്നു പിടിച്ചതുമായി ബന്ധപ്പെട്ട കേസിൻ്റെ വാദം കേൾക്കുകയായിരുന്നു കോടതി. കുറ്റാരോപിതൻ്റെ കാല് അറിയാതെ ഇരയുടെ ദേഹത്ത് മുട്ടിയതാണെന്നും അവരെ ഉപദ്രവിക്കുവാനുള്ള ഒരു ഉദ്ദേശവും ഇല്ലായിരുന്നെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ വാദിച്ചതിന് പിന്നാലെയാണ് കോടതിയുടെ രൂക്ഷമായ വിമർശനം. 

സ്ത്രീക്ക് ഒരുപക്ഷെ കുറച്ച് കാര്യങ്ങളിലെ അറിവ് കാണുകയുള്ളു. എന്നാൽ അതിൽ കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ കഴിയും. സ്ത്രീകൾക്ക് ഏത് അർത്ഥത്തിലാണ്  ഒരാൾ തന്നെ നോക്കുന്നതെന്നും സ്പർശിക്കുന്നതെന്നും വളരെ പെട്ടെന്ന് മനസിലാക്കാൻ കഴിയും. അത് സ്തീകൾക്കുള്ള സ്വാഭാവിക ഗുണമാണ്. അക്രമം നേരിടേണ്ടി വരുന്ന ഇരക്ക് മാത്രമേ കുറ്റവാളിയുടെ യഥാർത്ഥ ഉദ്ദേശം കൃത്യമായി പറയാൻ കഴിയുകയുള്ളു. കോടതി പറഞ്ഞു. ജസ്റ്റിസ് പൃത്യരാജ് ചവാൻ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2017 ൽ മുൻ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ വികാസ് സച്ച്ദേവ് നൽകിയ ഹർജിയിലാണ് കോടതിയുടെ പരമാർശം. 

വിശാലമായ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്ന ആൾ  എന്തിനാണ് ഒരു സ്ത്രിയുടെ ദേഹത്ത് കാലെടുത്ത് വച്ചതെന്ന് കോടതി ചോദിച്ചു. എന്നാൽ പരാതിക്കാരി ഫ്ലെെറ്റിൽ വച്ച് ആരോടും പരാതിപ്പെട്ടില്ലെന്നും ചിരിച്ചുകൊണ്ടാണ് ഇറങ്ങി പോയതെന്നും അഭിഭാഷകൻ ചൂണ്ടികാണിച്ചപ്പോൾ പരാതിക്കാരി എങ്ങനെ പെരുമാറി എന്നുള്ളതിന് പ്രസക്തിയില്ല എന്ന് കോടതി പറഞ്ഞു. ഇതൊരു ഗണിത ശാസ്ത്രമല്ല. ഈ അവസരത്തിൽ സ്ത്രീകൾ എങ്ങനെ പെരുമാറണമെന്ന് കൃത്യമായ ഫോർമുല ഇല്ലാ എന്ന് കോടതി വിമർശിച്ചു. 

2020 ൽ പോക്സോ നിയമ പ്രകാരം സച്ച്ദേവിനെ കുറ്റകാരനായി കേസെടുത്തിരുന്നു. പീഡനത്തിന് ഇരയാവുന്ന സമയത്ത് പരാതിക്കാരി മെെനർ ആയിരുന്നതിലാണ് പോക്സോ പ്രകാരം കേസെടുത്തിരുന്നത്. മൂന്ന് വർഷം ജയിൽ ശിക്ഷക്കും വിധിച്ചിരുന്നു. എന്നാൽ അന്ന് തന്നെ സെഷൻ കോടതി ജയിൽശിക്ഷ മൂന്നു മാസത്തേക്ക് താൽകാലികമായി നിർത്തിവക്കുകയും സച്ച്ദേവിന് ജാമ്യം നൽകുകയും ചെയ്തു. വാദം കേൾക്കുന്നതുവരെ കുറ്റവാളിയുടെ ശിക്ഷ താൽകാലികമായി നിർത്തിവച്ചുകൊണ്ട് കോടതി ഉത്തരവ് ഇറക്കി.

content highlights: Woman Knows Man’s Intention When He Touches Her: Bombay High Court