ദില്ലി കലാപം; ദില്ലി ഹൈക്കോടതിക്കെതിരെ രുക്ഷ വിമർശനവുമായി സുപ്രീംകോടതി

delhi riot case supreme court against delhi high court

ദില്ലി കലാപ കേസ് പരിഗണിച്ച രീതിയിൽ ദില്ലി ഹൈക്കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി രംഗത്ത്. കലാപത്തിനിടയാക്കിയ ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കേസെടുക്കാൻ എന്തിനാണിത്ര താമസമെന്ന് സുപ്രിം കോടതി ചോദിച്ചു. ദില്ലി കലാപവുമായി ബന്ധപെട്ട എല്ലാ കേസുകളും വെള്ളിയാഴ്ച തന്നെ പരിഗണിക്കാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രിംകോടതി അഭ്യർത്ഥിക്കുകയും ചെയ്തു.

അതെ സമയം കേസ് വെള്ളിയാഴ്ച തന്നെ പരിഗണിക്കണമെന്ന സുപ്രിം കോടതിയുടെ ആവശ്യത്തെ കേന്ദ്ര സർക്കാർ എതിർക്കുകയും, കൂടുതൽ സമയം വേണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപെടുകയും ചെയ്തു. തിങ്കളാഴ്ച വരെയെങ്കിലും സമയം അനുവദിക്കണമെന്നായിരുന്നു കേന്ദ്ര സർക്കാർ വാദം. സോളിസിറ്റർ ജനറലിനെ വിമർശിച്ച് ചീഫ് ജസ്റ്റിസ് രംഗത്തെത്തി. ഉത്തരവ് എഴുതുന്നതിനിടയിൽ ഇടപെടരുതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ആവശ്യപെട്ടു.

Content Highlights; delhi riot case supreme court against delhi high court