പവൻ ഗുപ്തയുടെ ദയാഹർജി രണ്ടാം തവണയും രാഷ്ട്രപതി തള്ളി

pawan-guptas mercy plea rejected

ന്യൂഡല്‍ഹി: നിർഭയ കൂട്ടബലാല്‍സംഗക്കേസിലെ പ്രതി പവൻ ഗുപ്തയുടെ ദയാഹർജി രാഷ്ട്രപതി വീണ്ടും തള്ളി. ഇത് രണ്ടാം തവണയാണ് പ്രതി ദയാഹർജി ആവശ്യപ്പെട്ട് രാഷ്ട്രപതിയെ സമീപിച്ചിരിക്കുന്നത്.

തിങ്കളാഴ്ച്ചയാണ് പവൻ ഗുപ്ത സമർപ്പിച്ച തിരുത്തല്‍ ഹർജി സുപ്രീംകോടതി തള്ളിയതിനു മണിക്കൂറുകള്‍ക്കുള്ളില്‍, പുതിയ ദയാഹർജിയുമായി പ്രതി രാഷ്ട്രപതിയെ സമീപിച്ചത്. ഇതോടെ, മാർച്ച് മൂന്നിന് തൂക്കിലേറ്റേണ്ട പ്രതികളുടെ കാലാവധി നീളുകയായിരുന്നു. തൂക്കികൊല്ലാൻ വിധിച്ചിരുന്ന ദിവസത്തിന് ഒരു ദിവസം മുമ്പാണ് പ്രതി ദയാഹർജി സമർപ്പിച്ചതെന്നും ശ്രദ്ധേയമാണ്.

കുറ്റവാളികളുടെ ശിക്ഷ പുനഃപരിശോധിക്കാൻ മറ്റ് കേസുകളൊന്നും ഇതേവരെ ലഭിച്ചിട്ടില്ലെന്ന് ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബഞ്ച് നിരീക്ഷിച്ചു. ഒരു വ്യക്തിക്ക് ലഭ്യമായ അന്തിമ നിയമ പരിഹാര നടപടികളെല്ലാം പവൻ ഗുപ്ത പൂർത്തിയാക്കി കഴിഞ്ഞു. മറ്റ് മൂന്ന് പ്രതികളുടെയും ദയാഹർജികള്‍ സുപ്രീംകോടതി നേരത്തെ തന്നെ തള്ളിയിരുന്നു.

Content Highlight: Nirbhaya Case victim Pawan Guptas mercy plea rejected