ക്രിപ്റ്റോകറൻസി നിരോധിച്ചു കൊണ്ടുള്ള ആർബിഐ നടപടി റദ്ദാക്കി സുപ്രീം കോടതി

Supreme Court Lifts RBI Ban On Trading In Cryptocurrency

രാജ്യത്തെ ക്രിപ്റ്റോകറൻസി നിരോധനം സുപ്രീം കോടതി റദ്ദാക്കി. ഇതോടെ ബിറ്റ്കോയിൻ ഉൾപ്പടെയുള്ള ക്രിപ്റ്റോ കറൻസികളുടെ ഇടപാടികൾക്ക് രാജ്യത്ത് വിലക്കുണ്ടാവില്ല. ജസ്റ്റിസുമാരായ റോഹിൻ്റൺ നരിമാൻ, അനിരുദ്ധ ബോസ്, വി. രാമസുബ്രഹ്മണ്യൻ എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. 2018 ഏപ്രിലിലാണ് റിസർവ്വ് ബാങ്ക് ക്രിപ്റ്റോകറൻസി ഇടപാടുകൾക്ക് നിയന്ത്രണം കൊണ്ടുവരുന്നത്. ഇതിനെതിരെ ഇൻ്റർനെറ്റ് ആൻ്റ് മൊബെെൽ അസോസിയേഷൻ ഓഫ് ഇന്ത്യ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ വിധി.

ക്രിപ്റ്റോകറൻസി നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക നിയമങ്ങളൊന്നും ഇല്ലാത്തതിനാൽ റിസർവ്വ് ബാങ്കിന് അത്തരത്തിലുള്ള നിരോധനം ഏർപ്പെടുത്താനുള്ള അധികാരം ഇല്ലെന്ന് ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ കറൻസികൾക്ക് രാജ്യത്ത് നിരോധനം ഇല്ലെന്നും ഇടപാടിൻ്റെ റിസ്ക് കണക്കിലെടുത്ത് ചില നിയന്ത്രണങ്ങൾ മാത്രമാണ് കൊണ്ടുവന്നതെന്നും ആർബിഐ ജനുവരിയിൽ വ്യക്തമാക്കിയിരുന്നു. ക്രിപ്റ്റോകറൻസികളിൽ ഏറ്റവും മുല്യമേറിയത് ബിറ്റ്കോയിനാണ്.  8815 ഡോളറിലാണ് കറൻസിയുടെ വ്യാപാരം നടക്കുന്നത്. 161 ബില്യൺ ഡോളറാണ് ബിറ്റ്കോയിൻ്റെ മൊത്ത വിപണിമൂല്യം.  

content highlights: Supreme Court Lifts RBI Ban On Trading In Cryptocurrency