ലോകത്ത് കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്

the number of people infected with coronavirus reaching one lakh

ലോകത്ത് കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുന്നു. ഇപ്പോഴത്തെ കണക്കനുസരിച്ച് ഇതുവരെ 92615 പേർക്കാണ് വൈറസ് ബാധയേറ്റത്. ഇതിൽ 80151 പേരും ചൈനയിലാണ്. അമേരിക്കയിൽ വൈറസ് ബാധയേറ്റ് ഒരാൾ കൂടി മരണപെട്ടു. ഇതോടെ അമേരിക്കയിൽ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം ആറായി. 2943 പേരാണ് ചൈനയിൽ മാത്രം ഇതുവരെ മരണപെട്ടത്. ഇന്ത്യയിൽ കൊവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം മൂന്നായി. ഇറ്റലിയിൽ നിന്ന് ജയ്പൂർ സന്ദർശിക്കാനെത്തിയ വിദേശ സഞ്ചാരികളുടെ സംഘത്തിൽ പെട്ട ഒരാൾക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.ഇയാളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യകതമാക്കി.

ഇറ്റലിയിൽ 79ഉം ഇറാനിൽ 77ഉം വൈറസ് ബാധിതർ മരണപെട്ടു. ഇതിനിടെ ജയിലിൽ രോഗം പടരുന്നത് തടയുന്നതിനായി ഇറാനിൽ അര ലക്ഷത്തിലധികം തടവുകാരെ പരോൾ നൽകി പുറത്തിറക്കി. 2500 പേരെ പാർപ്പിക്കാൻ കഴിയുന്ന മുൻ കരുതൽ കേന്ദ്രങ്ങൾ അടിയന്തരമായി തുറക്കാൻ കര, സേന,നാവിക, വ്യോമ സേനകൾക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. ഇന്ത്യൻ നാവിക സേനയുടെ മിലാൻ നാവിക പ്രദർശനം മാറ്റിവെക്കുകയും ചെയ്തു. അതേസമയം കൊറോണ വൈറസ് വ്യാപനത്തിൽ ആശങ്കയുണ്ടെന്നും വൈറസ് ബാധയെ നേരിടാൻ എല്ലാ മുൻ കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

Content Highlights: the number of people infected with coronavirus reaching one lakh