നിയമങ്ങൾ നടപ്പാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടാൽ, ജനാധിപത്യവും പരാജയപ്പെടും: അജിത് ഡോവൽ

ഹരിയാന: നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടാല്‍ അവിടെ ജനാധിപത്യവും പരാജയപ്പെടുമെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍. യുവ പൊലീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമ നിർമ്മാണം ജനാധിപത്യത്തിലെ ഏറ്റവും വിശിഷ്ടമായ പ്രക്രിയയാണ്. അത് നടപ്പിലാക്കേണ്ടവരാണ് പൊലീസ്. നിയമം നടപ്പിലാക്കുന്നതില്‍ പൊലീസ് എവിടെ പരാജയപ്പെടുന്നോ, അവിടെ ജനാധിപതിയവും പരാജയപ്പെടുമെന്ന് അജിത് ഡോവല്‍ പറഞ്ഞു.

പ്രശ്നങ്ങള്‍ എന്തെന്ന് തിരിച്ചറിഞ്ഞ്, അവയെ നിർവചിച്ച ശേഷം മാത്രമേ അവ പരിഹരിക്കാനുള്ള മാർഗ്ഗങ്ങള്‍ തേടാവൂ എന്നും അദ്ദേഹം പറഞ്ഞു. ലഭ്യമായിരിക്കുന്ന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാമെന്ന് ചിന്തിക്കണമെന്നും ഡോവല്‍ കൂട്ടിച്ചേർത്തു.

Content Highlight: If police fail to enforce the law, democracy too will fail: Ajit Doval