കൊറോണ മനുഷ്യനിൽ നിന്ന് മൃഗത്തിലേക്കും; ആദ്യ കേസ് സ്ഥിരീകരിച്ചു

Pet Dog In Hong Kong First Case Of Human-To-Animal Coronavirus Transmission

ഹോങ്കോങിൽ കൊറോണ ബാധിച്ച ആളുടെ വളർത്തു നായക്കും കൊറോണ സ്ഥിരീകരിച്ചു. മനുഷ്യനിൽ നിന്ന് മൃഗത്തിലേക്ക് ബാധിച്ച ആദ്യ കേസാണിത്. രോഗം ബാധിച്ച 60 വയസുകാരി സ്ത്രീയുടെ  കനെെൻ എന്ന വളർത്തുനായക്കാണ് രോഗം സ്ഥിരീകരിച്ചത്. മൃഗശാലയിൽ ക്വാറൻ്റീന് വിധേയമാക്കി തുടർച്ചയായുള്ള പരിശോധയിലൂടെയാണ് മൃഗത്തിന് രോഗം സ്ഥിരീകരിച്ചത്. പോമറേനിയൻ വിഭാഗത്തിൽ പെടുന്ന നായയിൽ വളരെ കുറഞ്ഞ തോതിലെ അണുബാധ ഉണ്ടായിട്ടുള്ളു എന്നും കൊറോണ ബാധിച്ചതിൻ്റെ ലക്ഷണങ്ങള്‍ ഒന്നും കാണിച്ചിരുന്നില്ല എന്നും കൃഷി മത്സബന്ധന സംരക്ഷണ വകുപ്പ് അറിയിച്ചു. 

ഇത് മനുഷ്യനിൽ നിന്ന് മൃഗങ്ങളിലേക്ക് പകരുന്ന ആദ്യ കേസാണെന്ന്  സർവ്വകലാശാലകളിൽ നിന്നുള്ള വിദഗ്ധരും ലോക മൃഗ സംരക്ഷ സംഘടനയും വ്യക്തമാക്കി. സംഭവത്തെ തുടർന്ന് കൊറോണ ബാധിക്കാൻ സാധ്യതയുള്ള വളർത്തുമൃഗങ്ങളെ 14 ദിവസത്തെ ക്വാറൻ്റീന് വിധേയമാക്കി. വളർത്തുമൃഗങ്ങളുള്ളവർ ശുചിത്വം പാലിക്കണമെന്നും ഒരു കാരണവശാലും മൃഗങ്ങളെ ഉപേക്ഷിക്കരുതെന്നും അധികൃതർ നിർദ്ദേശം നൽകി. 

content highlights: Pet Dog In Hong Kong First Case Of Human-To-Animal Coronavirus Transmission