ഡൽഹി കലാപ കേസുമായി ബന്ധപ്പെട്ട ഹർജികൾ ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സുപ്രീംകോടതി നിർദേശ പ്രകാരം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കപിൽ മിശ്ര അടക്കമുള്ള ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും, കലാപത്തിൽ ജുഡീഷ്യൽ അന്വോഷണം വേണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ചുള്ള ഹർജികൾ ആണ് ഇന്ന് കോടതി പരിഗണിക്കുന്നത്. സാമൂഹ്യ പ്രവർത്തകൻ ഹർഷ് മന്ദറാണ് ഹർജി നൽകിയത്.
ബിജെപി നേതാക്കുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കേസെടുക്കാൻ എന്തിനാണിത്ര താമസമെന്നും, വെള്ളിയാഴ്ച ഹർജി പരിഗണിക്കണമെന്നും സുപ്രിം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി അടക്കമുള്ളവർ വിദ്വേഷ പ്രസംഗം നടത്തി എന്ന് കാണിച്ചു കൊണ്ട് ലോയേഴ്സ് വോയ്സ് എന്ന സംഘടന നൽകിയ ഹർജിയും പട്ടികയിലുണ്ട്. അതെ സമയം സുപ്രിംകോടതിക്കും പാർലമെൻ്റിനുമെതിരെ പരമാർശം നടത്തിയെന്ന സാമൂഹ്യ പ്രവർത്തകൻ ഹർഷ് മന്ദറിന് എതിരായ ആരോപണവും സുപ്രീംകോടതി ഇന്ന് പരിശോധിക്കും.
Content Highlights; Hate Speech Cases Against BJP Leaders In Supreme Court Today