കൊച്ചിയിലും കൊറോണ സ്ഥിരീകരിച്ചു; ആരോഗ്യ നില തൃപ്തികരം

കൊച്ചി: കൊച്ചിയില്‍ കൊറോണ ബാധിച്ച ആദ്യത്തെ കേസ് സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് വയസുകാരനാണ് കൊറോണ സ്ഥിരീകരിച്ചത്. കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കളടക്കം നിരീഷണത്തിലാണ്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് അറിയിച്ചു.

ഏഴാം തിയതിയാണ് ഇവർ ഇറ്റലിയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്തില്‍ ഇറങ്ങിയത്. വിമാനത്താവളത്തില്‍ വെച്ച് നടത്തിയ പരിശോധനയില്‍ തന്നെ കുട്ടിക്ക് പനിയുടെ ലക്ഷണങ്ങള്‍ കണ്ടതോടെ കുടുംബത്തെ മുഴുവൻ കളമശ്ശേരി മെഡിക്കല്‍ കൊളേജിലേക്ക് മാറ്റുകയായിരുന്നു. കൊറോണ സ്ഥിരീകരിച്ചതോടെ എറണാകുളത്ത് കണ്‍ട്രോള്‍ റൂം തുറന്നു. ആശങ്ക വേണ്ടെന്നും, വേണ്ട മുൻകരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് പറഞ്ഞു.

ഇതോടെ, കേരളത്തില്‍ കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം ആറായി. പത്തനംതിട്ടയിലാണ് മറ്റ് അഞ്ച് കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, ഇന്ത്യയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 40 ആയി ഉയർന്നു.

Content Highlight: Corona test positive on a three year old from Italy in Kochi