കൊറോണയെ പ്രതിരോധിക്കാൻ ഇറ്റലിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഗ്യൂസെപ്പെ കോണ്ടെ

Italian PM Conte puts entire country on lockdown to combat coronavirus

ഇറ്റലിയില്‍ കൊറോണ വൈറസ് മൂലം മരണമടഞ്ഞവരുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 133 എണ്ണമായി വർദ്ധിച്ച സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇറ്റലി പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ നിർദ്ദേശം നൽകി. യാത്രകൾക്ക് കർശനമായ നിയന്ത്രണം ഏർപ്പെടുത്തി. അവര്‍ക്ക് യാത്ര ചെയ്യുന്നതിനടക്കം സര്‍ക്കാറിന്‍റെ അനുമതി വേണം. രാജ്യത്തൊട്ടാകെയുള്ള സ്കൂളുകൾ, ജിമ്മുകൾ, മ്യൂസിയങ്ങൾ, നൈറ്റ്ക്ലബ്ബുകൾ അടക്കമുള്ള പൊതുജനം കൂട്ടമായി എത്തുന്ന ചെറുതും വലുതുമായ എല്ലാ കേന്ദ്രങ്ങളും അടച്ചു പൂട്ടുന്നതായി ഗ്യൂസെപ്പെ പ്രഖ്യാപിച്ചു. 

ഏപ്രിൽ മൂന്ന് വരെ നിയന്ത്രണങ്ങൾ തുടരും. ഇറ്റലിയിലാണ് ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ അണുബാധകൾ സ്ഥിരീകരിക്കപ്പെടുന്നതെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രായമായവര്‍ ഉള്ള രാജ്യമാണ് ഇറ്റലി. 1807 കേസുകളാണ് തിങ്കളാഴ്ച മാത്രമായി റിപ്പോർട്ട് ചെയ്തത്. 493 പേർ രോഗം ബാധിച്ച് മരിച്ചു. 6 കോടി ജനങ്ങളോടും വീട്ടിൽ തന്നെ കഴിയണമെന്നാണ് നിർദ്ദേശം. 

‘നിയന്ത്രണങ്ങള്‍ വഴി നമ്മുടെ ശീലങ്ങളൊക്കെ മാറിയേക്കാം. പക്ഷെ ഇറ്റലിയുടെ നന്മക്കുവേണ്ടി ഈ അവസരത്തിൽ നമ്മൾ എന്തെങ്കിലും ഉപേക്ഷിക്കേണ്ടി വരും. ഒന്നിച്ച് സഹകരിച്ചാൽ മാത്രമെ വിജയിക്കാൻ പറ്റുകയുള്ളു’. ഗ്യൂസെപ്പെ കോണ്ടെ പറഞ്ഞു

content highlights: Italian PM Conte puts entire country on lockdown to combat coronavirus