കൊറോണ; 258 വർഷത്തെ ചരിത്രത്തിൽ ആദ്യമായി സെൻ്റ് പാട്രിക് ഡേ പരേഡ് മാറ്റിവയ്ക്കുന്നു

St Patrick's Day parade postponed for first time in 258-year history

ന്യൂയോർക്കിൽ എല്ലാ വർഷവും മാർച്ച് പതിനേഴിന് പതിനായിരങ്ങൾ പങ്കെടുത്തിരുന്ന സെൻ്റ് പാട്രിക് ഡേ പരേഡ് കൊറോണ വെെറസ് ഭീതിയിൽ മാറ്റിവയ്ക്കുന്നു. ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോയാണ്  സെൻ്റ് പാട്രിക് ഡേ മാറ്റിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്. 

അയർലാൻഡിലെ വിശുദ്ധനായിരുന്ന സെൻ്റ് പാട്രിക്കിൻ്റെ മരണ ദിനത്തെ അനുസ്മരിച്ചുകൊണ്ടും ക്രിസ്തുമതം ആരംഭിച്ചതിൻ്റെ ഓർമ്മയിലുമാണ് മാർച്ച് പതിനേഴിന് സെൻ്റ പാട്രിക് ഡേ പരേഡ് നടത്തുന്നത്. ഐറിഷ് ജനത ഏതൊക്കെ രാജ്യങ്ങളിലുണ്ടൊ അവിടെയൊക്കെ സെൻ്റ് പാട്രിക് ഡേ ആഘോഷിച്ചിരുന്നു. എന്നാൽ കൊറോണ ഭീതിയിൽ രാജ്യങ്ങളിലെ സുപ്രദാനമായ പല പരിപാടികളും മാറ്റിവയ്ക്കേണ്ടി വന്ന സാഹചര്യത്തിൽ സെൻ്റ് പാട്രിക് ഡേ പരേഡും മാറ്റി വയ്ക്കുന്നതായി ഗവർണർ പറഞ്ഞു. എന്നാൽ ഈ വർഷം തന്നെ നടത്തുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. ചിക്കാഗോ, ബോസ്റ്റൺ, ഐറിഷ് തലസ്ഥാനമായ ഡബ്ലിൻ എന്നിവടങ്ങളിലും സെൻ്റ് പാട്രിക് ഡേ പരേഡുകൾ റദ്ദാക്കി. ‘ഈ തീരുമാനം ഉൾക്കൊള്ളാൻ ആർക്കും അത്ര എളുപ്പമല്ലെന്ന് അറിയാം. പക്ഷെ ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. ഇത് മാറ്റിവയ്ക്കൽ മാത്രമാണ്, റദ്ദാക്കലല്ല’ അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കി. 

ന്യൂയോർക്കിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് സെൻ്റ് പാട്രിക് ഡേ പരേഡ്. 1762ൽ ആരംഭിച്ച സെൻ്റ് പാട്രിക് ഡേ ആഘോഷങ്ങൾക്ക് നീണ്ട ചരിത്രം തന്നെയുണ്ട്. ഐറിഷ് ജനതയുടെ പൈതൃകം വിളിച്ചോതുന്ന ലോകത്തിലെ ഏറ്റവും വലിയ ഉത്സവങ്ങളിലൊന്നായ സെൻ്റ് പാട്രിക് ഡേ പരേഡിൽ ആറ് മണിക്കൂറ് കൊണ്ട് 2.4 കിലോമീറ്റർ യാത്രയാണ് ചെയ്യുന്നത്. പച്ച വസ്ത്രങ്ങളും തൊപ്പികളും ധരിച്ച് നൃത്ത ചുവടുകളോടെയാണ് പരേഡ് നടത്തുക. എൽജിബിറ്റിക്യൂ ഉൾപ്പടെയുള്ള ന്യൂനപക്ഷ സമൂഹത്തിൻ്റെ രാഷ്ട്രീയ നിലപാടുകൾ വരെ റാലികളിൽ പ്രതിഭലിച്ചിട്ടുണ്ട്. 

content highlights: Coronavirus: St Patrick’s Day parade postponed for first time in 258-year history