ഹോളിവുഡ് താരവും ഓസ്കർ ജേതാവുമായ ടോം ഹാങ്ക്സിനും ഭാര്യ റീത്താ വിൽസനും കോവിഡ് 19 സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ ടോം ഹാങ്ക്സ് തന്നെയാണ് വിവരം പുറത്തുവിട്ടത്. ഓസ്ട്രേലിയയിൽ ഐസലേഷനിലാണ് ഇരുവരും.
ഓസ്ട്രേലിയയിൽ സിനിമ ഷൂട്ടിനിടയിൽ പനിയും തളർച്ചയും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടുകയായിരുന്നു എന്ന് ടോം ഹാങ്ക്സ് പറഞ്ഞു. ‘ലോകം ഇപ്പോൾ ആവശ്യപ്പെടുന്നതുപോലെ തന്നെ കാര്യങ്ങൾ ശരിയായി നടക്കാൻ ഞങ്ങളും കോറോണ ഉണ്ടൊ എന്നറിയാൻ പരീക്ഷണ വിധേയരായി. രോഗം സ്ഥിരീകരിച്ചു’. അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 1994ൽ ഫോറസ്റ്റ് ഗമ്പ്, ഫിലാഡൽഫിയ എന്നീ ചിത്രങ്ങളിലെ മികച്ച അഭിനയത്തിന് ടോം ഹാങ്ക്സിന് ഓസ്കർ അവാർഡ് ലഭിച്ചിരുന്നു.
ഇവരുൾപ്പടെ ഇതുവരെ ഓസ്ട്രേലിയയിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 136 ആയി. മൂന്നു പേർ മരിച്ചു. 118 രാജ്യങ്ങളിലായി 121000 ആളുകൾക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്. 4300 പേർ കൊറോണ ബാധിച്ച് മരിക്കുകയും ചെയ്തു.
content highlights: Tom Hanks and wife Rita Wilson test positive for coronavirus