70 ശതമാനം ജർമൻ ജനതയെയും കൊറോണ ബാധിക്കുമെന്ന് ആംഗേല മെര്‍ക്കല്‍

Two-Thirds Of Germans May Get Coronavirus says Angela Merkel

യുറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയുള്ള ജർമ്മനിയുടെ 70 ശതമാനത്തോളം കൊറോണ ബാധിക്കാൻ സാധ്യതയുണ്ടെന്ന് ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍. എന്നാൽ രോഗ വ്യാപനം തടയാൻ എല്ലാ നടപടികളും സ്വീകരിക്കാൻ ജർമ്മനി ഒരുങ്ങി കഴിഞ്ഞെന്നും ആംഗേല മെര്‍ക്കല്‍ വ്യക്തമാക്കി. 

കൊറോണയ്‌ക്കെതിരെ വാക്‌സിനൊ ചികിത്സയൊ നിലവിലില്ലാത്തതും വൈറസ് വ്യാപനം നിയന്ത്രണാതീതമായതിനാലും ജനതയുടെ 60-70 ശതമാനത്തോളം പേര്‍ക്ക് വൈറസ് ബാധയുണ്ടാവാനുള്ള സാധ്യത ഉള്ളതായി മെര്‍ക്കല്‍ ചൂണ്ടിക്കാട്ടി. ജനങ്ങൾ വ്യക്തി ശുചിത്വം പാലിക്കണമെന്നും കൊറോണ ബാധയുയര്‍ത്തുന്ന വ്യാപ്തി ഇപ്പോൾ അളക്കാൻ സാധിക്കില്ലെന്നും മെർക്കൽ പറഞ്ഞു. എന്നാൽ ജനങ്ങളിൽ ഭയം ഉളവാക്കുന്നതാണ് ആംഗേല മെര്‍ക്കലിൻ്റെ പ്രസ്താവനയെന്ന് ചെക്ക് പ്രധാനമന്ത്രി ആന്‍ഡ്രജ് ബാബിസ് രൂക്ഷമായി വിമര്‍ശിച്ചു.

ജർമ്മനിയിൽ ഇതുവരെ 1567 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൊറോണ ബാധയെ തുടർന്ന് മൂന്നു പേർ മരിച്ചിട്ടുമുണ്ട്. ജർമ്മൻ പാർലമെൻ്റ് അംഗത്തിനും കവിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. 

content highlights: Two-Thirds Of Germans May Get Coronavirus says Angela Merkel