കൊവിഡിനെ പ്രതിരോധിക്കാൻ ലോകമെമ്പാടുമുള്ള ഐഎസ് പ്രവർത്തകർക്ക് നിർദ്ദേശവുമായി ഇസ്ലാമിക് സ്റ്റേറ്റ്. ഐഎസ് ആഭിമുഖ്യമുള്ള ആൽ-നാബ പ്രസിദ്ധീകരണത്തിലാണ് കൊറോണയെ പ്രതിരോധിക്കാനുള്ള പ്രത്യേക നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. കൊറോണ ബാധിച്ചിരിക്കുന്ന രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നാണ് പ്രധാന നിർദ്ദേശം. കെെകൾ വൃത്തിയായി സൂക്ഷിക്കണമെന്നും ഇടക്കിടക്ക് കെെകൾ കഴുകികൊണ്ടിരിക്കണമെന്നും നിർദ്ദേശമുണ്ട്. ഉറക്കത്തിനിടയിൽ ഉണരുന്ന സമയത്തുപോലും കെെകൾ കഴുകാൻ മടിക്കരുതെന്നാണ് പറഞ്ഞിരിക്കുന്നത്. രോഗം ബാധിച്ച ആളിൽ നിന്ന് ഓടി ഒളിക്കുന്നത്, സിംഹത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതുപൊലെയാണെന്നും നിർദ്ദേശങ്ങളിൽ പറയുന്നു.
കൊറോണ എന്ന മഹാമാരി ഉണ്ടായതിന് പിന്നിൽ എന്തെങ്കിലും ഒരു കാരണമുണ്ടാവുമെന്നും ആർക്കാണ് രോഗം വരേണ്ടതെന്ന് ദെെവമാണ് നിശ്ചയിക്കുന്നത് അതിനാൽ തന്നെ ദെെവത്തിലുള്ള വിശ്വാസം എല്ലാവരും കാത്തു സൂക്ഷിക്കണമെന്നും ഇറാഖിലുള്ള ഐഎസ് അനുയായികളോട് ഇസ്ലാമിക് സ്റ്റേറ്റ് ആഹ്വാനം ചെയ്തിരുന്നു. മുഖത്ത് മാസ്ക് ധരിക്കണമെന്ന് തുടങ്ങി ആരോഗ്യ പ്രവർത്തകർ നൽകിയ എല്ലാ നിർദ്ദേശങ്ങളും പാലിക്കണമെന്ന് ഐഎസ് പുറത്തുവിട്ട മാർഗനിർദ്ദേശങ്ങളിൽ പറയുന്നു. ഇറാഖിൽ 79 പേർക്കാണ് കൊവിഡ് 19 റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
content highlights: Islamic State asks terrorists to avoid travel to coronavirus-affected countries, wash hands