കൊവിഡ് 19 സ്ഥിരീകരിച്ച ഡോക്ടർ ജോലി ചെയ്തിരുന്ന തിരുവന്തപുരം ശ്രിചിത്ര ആശുപത്രിയിൽ കനത്ത ജാഗ്രത. 30തോളം ഡോക്ടർമാർ നിരീക്ഷണത്തിലാണ്. ശസ്ത്രക്രിയകൾ നിർത്തിവച്ചേക്കും. കൂടാതെ ഡോക്ടർന്മാരോട് അവധിയിൽ പോകാനും നിർദ്ദേശം നൽകി. കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കും. ഡോക്ടർ ഇരുന്ന ക്യാബിൻ അണുവിമുക്തമാക്കും.
മാർച്ച് ഒന്നിനാണ് ഡോക്ടർ സ്‌പെയിനിൽ നിന്ന് വന്നത്. യാത്രാവിവരം അറിയിച്ചിരുന്നുവെങ്കിലും ആശുപത്രിയിലെ ആൻ്റി ഇൻഫെക്ഷൻ സെൽ നടത്തിയ പരിശോധനയിൽ അദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നും കണ്ടിരുന്നില്ല. എന്നാൽ തൊണ്ടയില്‍ ചില അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം വിഷയം മറ്റുള്ളവരെ അറിയിക്കുകയും വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയുമായിരുന്നു.
തുടർന്നുള്ള ദിവസങ്ങളിൽ അദ്ദേഹം ആശുപത്രിയിൽ പോയിരുന്നു. മറ്റ് ഡോക്ടര്‍മാരുമായി സംസാരിക്കുകയും രോഗികളുമായി അടുത്ത് ഇടപഴകുകയും ചെയ്തതിനാല്‍ എതെല്ലാം രീതിയിലുള്ള നടപടികള്‍ കൈക്കൊള്ളണമെന്നതില്‍ കൂടിയാലോചനകള്‍ നടക്കുകയാണ്.
നിലവില്‍ തിരുവനന്തപുരത്ത് 1449 ആളുകള്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ പുതുതായി 162 പേർ കൂടി നിരീക്ഷണത്തിലായതോടെ പേരൂർക്കട ആശുപത്രിയിലും ഐസലേഷൻ വാർഡ് തുറന്നു.
content highlights: around 30 doctors in sree chitra hospital under corona observation