മൂന്ന് ദശാബ്ദങ്ങൾക്ക് ശേഷം അമേരിക്കയിലെ വാൾസ്ട്രീറ്റ് ഓഹരി സൂചിക തകരുന്നു. കൊറോണ വ്യാപനത്തെ തുടർന്ന് ആഗോള തലത്തിൽ കമ്പനികൾ നേരിട്ട തകർച്ചയാണ് വാൾസ്ട്രീറ്റിൽ പ്രതിഭലിച്ചത്. വലിയ ആഗോള സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുന്നതിൻ്റെ സൂചനയാണിതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഡോ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സിൻ്റെ ഓഹരി 12.9 ശതമാനം ഇടിഞ്ഞു. അമേരിക്കന്‍ സമ്പദ് വ്യവസ്ഥ മാന്ദ്യം നേരിട്ടേക്കാം എന്ന് അമേരിക്കന്‍ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് ആദ്യമായി പറഞ്ഞത് മാന്ദ്യത്തെ അംഗീകരിക്കുന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. വൈറസിനെ പ്രതിരോധിച്ച് കഴിഞ്ഞാല്‍ സമ്പദ് വ്യവസ്ഥ പൂര്‍വാവസ്ഥയിലാകും എന്നും ട്രംപ് പറഞ്ഞിരുന്നു.
1987 ന് ശേഷം ആദ്യമായാണ് വാൾസ്ട്രീറ്റ് ഇത്രയും വലിയ ഇടിവ് നേരിടുന്നത്. ഷെവ്‌റോൺ, ഇൻ്റൽ, ഹോം ഡിപ്പോ, മക്‌ഡൊണാൾഡ്സ്, യുണൈറ്റഡ് ഹെൽത്ത് ഗ്രൂപ്പ് തുടങ്ങിയ കമ്പനികളുടെ ഓഹരിയിലും 15 ശതമാനം ഇടിവ് ഉണ്ടായിട്ടുണ്ട്. അതേ സമയം ക്ലോറോക്സ് ഉൾപ്പടെയുള്ള ചില കമ്പനികൾ ഓഹരിയിൽ ചെറിയതോതിൽ നേട്ടം കെെവരിച്ചു. ക്ലോറോക്സ് 4.1 ശതമാനവും ക്രോഗർ 1.3 ശതമാനവും നേട്ടം കെെവരിച്ചു.
content highlights: Worst Day For Wall Street In 3 Decades As Coronavirus Slams Economy