‘ഇന്ത്യൻ ജുഡീഷ്യറി കണ്ടിട്ടുള്ള ഏറ്റവും നാണം കെട്ട ലൈംഗിക വൈകൃതമുള്ള ആളാണ് രഞ്ജന്‍ ഗൊഗോയ്’; വിമർശനവുമായി മുൻ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു

markandey katju on ranjan gogoi parliament seat

രാജ്യസഭാംഗമായി മാറിയ മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ കടുത്ത വിമർശനവുമായി മുൻ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. ഇന്ത്യൻ ജുഡീഷ്യറി കണ്ടിട്ടുള്ള ഏറ്റവും നാണം കെട്ട ലൈംഗിക വൈകൃതം ഉള്ളയാളാണ് രഞ്ജൻ ഗോഗോയ് എന്ന് അദ്ധേഹം പറഞ്ഞു. ഫേസ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ധേഹത്തിൻ്റെ വിമർശനം. 20 വർഷത്തോളം താനൊരു അഭിഭാഷകനായിരുന്നുവെന്നും അതിനു ശേഷം ന്യായാധിപനുമായിരിന്നിട്ടുണ്ട്, നിരവധി ജഡ്ജിമാരെയും പരിചയമുണ്ട് അദ്ധേഹം പറഞ്ഞു.

പക്ഷേ രഞ്ജന്‍ ഗോഗോയിയെ പോലെ ലൈംഗിക വൈകൃതക്കാരനായ ഇത്രയും നാണം കെട്ട അധപതിച്ച മറ്റൊരു ജഡ്ജിയെ ഇന്ത്യൻ ജുഡീഷ്യറിയിൽ വേറെ പരിചയമില്ലെന്നായിരുന്നു കട്ജുവിൻ്റെ വിമർശനം. സുപ്രി കോടതി ചീഫ് ജസ്റ്റിസായിരിക്കുന്ന സമയത്ത് നിരവധി വിമർശനങ്ങളും ലൈംഗികാരോപണവും നേരിട്ടയാളാണ് രഞ്ജൻ ഗൊഗോയി. രൂക്ഷ പ്രതികരണവുമായി സഹപ്രവർത്തകരായ ജസ്റ്റിസ് മദൻ ബി ലോക്കൂറും ജസ്റ്റിസ് കുര്യൻ ജോസഫും പരസ്യ വിമർശനവും നടത്തിയിരുന്നു. ഗോഗോയിയുടേത് ജുഡീഷ്യറിയുടെ സ്വാതന്ത്രവും ജനങ്ങളുടെ വിശ്വാസവും തകർക്കുന്ന നടപടിയാണെന്നും സുപ്രിം കോടതി മുൻ ജഡ്ജി കൂടിയായിരുന്ന കുര്യൻ ജോസഫ് പറഞ്ഞിരുന്നു.

രഞ്ജൻ ഗോഗോയ്ക്ക് സ്ഥാനമാനങ്ങൾ പ്രതിക്ഷിച്ചിരുന്നുവെങ്കിലും ഇത്ര പെട്ടെന്ന് സ്ഥാനം ലഭിച്ചത് അത്ഭുതമായി തോന്നുന്നുവെന്നുംമാണ് മദൻ ലോക്കൂർ അഭിപ്രായപെട്ടത്. സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ഗോഗോയിയെ രാഷ്ട്രപതി രാജ്യസഭാംഗമായി കഴിഞ്ഞ ദിവസമാണ് നാമനിർദേശം ചെയ്തത്. ദീപക് മിശ്രയ്ക്ക് പിന്നാലെ സുപ്രിം കോടതി ചീഫ് ജസ്റ്റിസായ രഞ്ജൻ ഗോഗോയി നരേന്ദ്ര മോദി സർക്കാർ ആഗ്രഹിക്കുന്ന തരത്തിൽ വിധി പറഞ്ഞുവെന്ന ആക്ഷേപം നില നിൽക്കുമ്പോൾ തന്നെയാണ് രാജ്യ സഭാംഗമായിട്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനവും പുറത്തിറക്കിയത്.

Content Highlights; markandey katju on ranjan gogoi parliament seat