കൊവിഡ്; കാൻ ഫിലിം ഫെസ്റ്റിവൽ മാറ്റിവച്ചു

Coronavirus effect: Cannes Film Festival postponed

കൊവിഡ് 19 വ്യാപനത്തെ തുടർന്ന് അന്താരാഷ്ട്ര ചലച്ചിത്രമേളയായ കാൻ ഫിലിം ഫെസ്റ്റിവൽ മാറ്റിവച്ചു. ജൂൺ അവസാനത്തോട് കൂടിയായിരിക്കും കാന്‍ ഫിലിം ഫെസ്റ്റിവല്‍ നടത്താനുള്ള തിയ്യതി പുനര്‍ നിശ്ചയിക്കുക എന്ന് ഫെസ്റ്റിവൽ സംഘാടകർ പ്രസ്താവനയിലൂടെ അറിയിച്ചു. മെയ്  മാസം 12 മുതൽ 23 വരെയാണ് ഫെസ്റ്റിവൽ നടത്താനിരുന്നത്. 

‘ആഗോള ആരോഗ്യ പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് കൊവിഡ് 19 ഇരകൾക്കൊപ്പം നിൽക്കുന്നു. ഒപ്പം കൊവിഡുമായി പൊരാടുന്ന അനേകം ആളുകളോട് ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു’. ഫ്രാന്‍സ് കാന്‍ ഫിലിം ഫെസ്റ്റിവല്‍ സംഘാടകര്‍ ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

വർഷം തോറും ഫ്രാൻസിൽ വച്ച് നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവൽ 1946 ലാണ് ആരംഭിക്കുന്നത്. ചലചിത്ര ആരാധകർക്ക് പുറമേ ഫാഷൻ മേഖലയിലെ പ്രസിദ്ധരും പങ്കെടുക്കുന്ന ചടങ്ങാണിത്. ഐശ്യര്യ റായി, സോനം കപൂര്‍, ദീപിക പദുകോണ്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാറുണ്ട്.

content highlights: Coronavirus effect: Cannes Film Festival postponed