കൊറോണ: പത്തനംതിട്ടയില്‍ മൂന്ന് പേരെ കൂടി ആശുപത്രി ഐസൊലേഷനിലേക്ക് മാറ്റി

പത്തനംതിട്ട: കൊറോണ വൈറസ് ലക്ഷണങ്ങളോടെ പത്തനംതിട്ടയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ അമേരിക്കയില്‍ നിന്നെത്തിയതും മറ്റൊരാള്‍ പൂനെയില്‍ നിന്ന് വന്നതുമാണ്. സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി ഇന്നലെ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവര്‍ത്തനവും മിതപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ച്ചത്തേക്കും, ആരാധനാലയങ്ങള്‍, ക്ലബ്ബുകള്‍ എന്നിവ രണ്ടാഴ്ച്ചത്തേക്കും അടച്ചിടാനാണ് തീരുമാനം. കടകള്‍ രാവിലെ 11 മുതല്‍ 5 വരെ മാത്രം പ്രവര്‍ത്തിക്കാനും തീരുമാനമായി.

വൈറസ് വ്യാപനം വര്‍ദ്ധിച്ചതോടെ കേരളത്തിന്റെ അതിര്‍ത്തികളെല്ലാം അടച്ച് തുടങ്ങി. വയനാട്ടിലടക്കം ദീര്‍ഘദൂര സര്‍വീസുകള്‍ നിലച്ച അവസ്ഥയിലാണ്. ചെക്ക് പോസ്റ്റിലൂടെ അവശ്യ വാഹനങ്ങള്‍ മാത്രമേ കടത്തി വിടൂ. ഇന്ന് രാത്രിയോടെ പൂര്‍ണ നിയന്ത്രണം നിലവില്‍ വരും.

Content Highlight: 3 more kept in hospital isolation in Pathanamthitta.

LEAVE A REPLY

Please enter your comment!
Please enter your name here