കൊറോണ ബാധിത പ്രദേശങ്ങളിൽ അന്തരീക്ഷ മലിനീകരണം കുറയുന്നുവെന്ന് റിപ്പോർട്ട്

Air pollution and CO2 fall rapidly as the virus spreads

കൊറോണ ബാധിത രാജ്യങ്ങളിൽ അന്തരീക്ഷ മലിനീകരണം കുറഞ്ഞുവരുന്നതായി പഠന റിപ്പോർട്ട്. കൊളംബിയ സർവ്വകലാശാല ഗവേഷകർ നടത്തിയ പഠനത്തിലാണ് കഴിഞ്ഞ വർഷത്തേക്കാൾ അന്തരീക്ഷ മലിനീകരണം കൊവിഡ് ബാധിത പ്രദേശങ്ങളിൽ കുറഞ്ഞുവരുന്നതായി കണ്ടെത്തിയത്. വാഹനങ്ങളിൽ നിന്നുള്ള കാർബൺ മോണോക്സെെഡിൻ്റെ അളവ് കഴിഞ്ഞ വർഷത്തേക്കാൾ 50 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.A map released by Nasa shows how air pollution levels have reduced in China this year

നൈട്രജന്‍ഡൈഓക്‌സൈഡിൻ്റെ( No2) സാന്നിധ്യം ചൈനയിലെ വുഹാന്‍ പ്രദേശത്തെ അന്തരീക്ഷത്തില്‍ കുറഞ്ഞു എന്ന് കാണിക്കുന്ന ചിത്രങ്ങള്‍ നാസ അടുത്തിടെ പുറത്തുവിട്ടിരുന്നു. കോവിഡ് രോഗവ്യാപനം വരുന്നതിനു മുമ്പ് ജനുവരി 1നും 20നുമിടയില്‍ ചൈനയുടെ അന്തരീക്ഷത്തിലെ No2ൻ്റെ സാന്നിധ്യവും ചൈനയില്‍ ക്വാറൻ്റീൻ പ്രഖ്യാപിച്ചതിനു ശേഷമുള്ള No2 വിൻ്റെ സാന്നിധ്യവും താരതമ്യം ചെയ്തുള്ള ചിത്രമാണ് നാസ പുറത്തുവിട്ടിരുന്നത്.

വാഹനങ്ങൾ, താപനിലയങ്ങൾ, വ്യവസായ ശാലകൾ എന്നിവടങ്ങളിൽ നിന്ന് വാതകങ്ങളുടെ അളവ് ഗണ്യമായി കുറഞ്ഞിട്ടുള്ളതായി പഠനങ്ങൾ പറയുന്നു. വടക്കന്‍ ഇറ്റലിയിലും ഇത്തരത്തില്‍ അന്തരീക്ഷത്തിലെ No2 അളവ് കുറഞ്ഞിട്ടുണ്ടെന്ന് യൂറോപ്യന്‍ എന്‍വയോണ്‍മെൻ്റ് ഏജന്‍സിയും പറയുന്നു. ചൈനയ്ക്കു ശേഷം കൊറോണ ഏറ്റവും അധികം ബാധിച്ച രാജ്യമാണ് ഇറ്റലി.

content highlights: Air pollution and CO2 fall rapidly as the virus spreads

LEAVE A REPLY

Please enter your comment!
Please enter your name here