കൊറോണയെ ചികിത്സിക്കാൻ മലേറിയ മരുന്ന് ഉപകരിക്കുമെന്ന വാദത്തെ പിന്തുണച്ച് ഡോണാൾഡ് ട്രംപ് 

Trump Pushes an Unproven Coronavirus Drug, and Patients Stock Up

കൊറോണയെ പ്രതിരോധിക്കാൻ മലേറിയക്കുള്ള മരുന്ന് സഹായകമാകുമെന്ന വാദത്തെ പിന്തുണച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. വെറ്റ് ഹൈസിൽ  മാധ്യമങ്ങളോടാണ് ട്രംപ് ഈ കാര്യം വ്യക്തമാക്കിയത്. മലേറിയ രോഗത്തിന് ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിനെ പിന്തുണച്ചാണ് ട്രംപ് സംസാരിച്ചത്. കൊറോണയ്ക്ക് ഈ മരുന്ന് ടെയിം ചെയ്ഞ്ചർ ആയിരിക്കുമെന്നാണ് ട്രംപിൻ്റെ വാദം.

ഫ്രാൻസിൽ കൊവിഡിനെ പ്രതിരോധിക്കാൻ മലേറിയ മരുന്നുകൾ ഉപയോഗിച്ചെന്നും ഫലം കണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇതിന് ശാസ്ത്രീയമായ തെളിവുകൾ ഒന്നുമില്ലെന്ന് യുഎസ് ഏജൻസിയായ ഫുഡ് ആൻ്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. എന്നാൽ മരുന്നിനെക്കുറിച്ച് യുഎസ് ഗവേഷകർ കൂടുതൽ പഠനങ്ങൾ നടത്തുന്നുണ്ടെന്നും താൻ അത്മവിശ്വാസത്തിലാണെന്നും ട്രംപ് പറഞ്ഞു. കുറച്ചു ദിവസങ്ങളായി മരുന്നുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന ഒരു ശാസ്ത്രീയ പഠനത്തെക്കുറിച്ചുള്ള കുറിപ്പും ട്രംപ് ട്വീറ്റ് ചെയ്തു. എന്നാൽ കൊവിഡിനെതിരെ രാജ്യാന്തര തലത്തിൽ ഈ മരുന്ന് രോഗികളിൽ പരീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്. മാർക്കറ്റിൽ ലഭ്യമായ ഈ മരുന്നിനു വിലയും കുറവാണ്.

content highlights: Trump Pushes an Unproven Coronavirus Drug, and Patients Stock Up

LEAVE A REPLY

Please enter your comment!
Please enter your name here