കൊവിഡ് 19; ഇന്നു മുതൽ സുപ്രീം കോടതി നടപടികൾ വീഡിയോ കോൺഫറൻസിംഗ് വഴി

Supreme Court to conduct hearings via video conferencing from today

കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ഇന്നു മുതൽ സുപ്രീം കോടതി നടപടികൾ വീഡിയോ കോൺഫറൻസിംഗ് വഴി നടക്കും. കൊവിഡ് 19 നെ പ്രതിരോധിക്കാനുള്ള തുടർ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ ചീഫ് ജസ്റ്റിസിൻ്റെ നേതൃത്വത്തിൽ കോടതിയിൽ യോഗം വിളിച്ചു ചേർക്കും. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയുടേയും കമ്മിറ്റി ചെയർമാൻ ഡി വെെ ചന്ദ്രചൂഡിൻ്റെയും നേത്യത്വത്തിൽ വീഡിയോ കോൺഫറൻസിംഗ് വഴി വാദം കേൾക്കുന്നത് ട്രയൽ നടത്തി ഫലപ്രാപ്തി പരിശോധിച്ചതിന് ശേഷമായിരിക്കും എല്ലാ കോടതികളിലേക്കും നടപ്പിലാക്കുക. 

വീഡിയോ കൊൺഫറൻസിംഗിന് ജഡ്ജിമാരും അഭിഭാഷകരും വെവ്വേറെ മുറികളിൽ ഇരുന്നായിരിക്കും കേസ് പരിഗണിക്കുക. അഭിഭാഷകർ അവർക്ക് നിയോഗിച്ചിരിക്കുന്ന മുറികളിൽ ഇരുന്നായിരിക്കും വാദിക്കുക. അടിയന്തര സ്വഭാവമുള്ള കേസുകൾ മാത്രം പരിഗണിച്ചാൽ മതിയെന്നാണ് തീരുമാനം. രാജ്യത്തെ ജയിലുകളിൽ സ്വീകരിച്ച കൊവിഡ് 19 മുൻ കരുതൽ നടപടികൾ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. 

content highlights: Coronavirus impact: Supreme Court to conduct hearings via video conferencing from today