ഇറ്റലിക്ക് സഹായവുമായി ക്യൂബ; 52 അംഗ ക്യൂബൻ മെഡിക്കൽ സംഘം ഇറ്റലിയിലേക്ക്

Cuban doctors head to Italy to battle coronavirus

ഇറ്റലിക്ക് സഹായ ഹസ്തവുമായി ക്യൂബൻ മെഡിക്കൽ സംഘം. 52 അംഗ മെഡിക്കൽ സംഘത്തെ ഇറ്റലിയിലേക്ക് അയച്ചു. കോവിഡ് ഏറ്റവും സാരമായി ബാധിച്ച ലൊംബാഡി പ്രവിശ്യയിലേക്കാണ് ക്യൂബയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം എത്തിയത്. 36 ഡോക്ടർമാരുൾപ്പടെ നഴ്സുമാരും ആരോഗ്യപ്രവർത്തകരും സംഘത്തിലുണ്ട്. കൊറോണ വൈറസ് പടർന്നുപിടിച്ച സാഹചര്യത്തിൽ വിദഗ്ധരുടെ ആറാമതു സംഘത്തെയാണ് ക്യൂബ വിദേശരാജ്യങ്ങളിലേക്കു കഴിഞ്ഞ ആഴ്ച അയച്ചത്. ജമൈക്ക, നിക്കരാഗ്വേ, വെനസ്വേല, സുരിനാം, ഗ്രനഡ എന്നീ രാജ്യങ്ങളിലേക്കാണ് ഇതിന് മുമ്പ് ക്യൂബയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം എത്തിയത്.

‘ഞങ്ങൾക്കെല്ലാം ഭയമുണ്ട്. പക്ഷെ വിപ്ലവകരമായ ദൌത്യമാണ് ഞങ്ങൾക്ക് നിറവേറ്റാനുള്ളത്. അതുകൊണ്ട് തന്നെ ഭയത്തെ മാറ്റിവച്ച് ഞങ്ങൾ പ്രവർത്തിക്കുകയാണ്’ ക്യൂബൻ സംഘത്തിലെ ഇൻ്റൻസീവ് കെയർ സ്പെഷലിസ്റ്റ് ലിയോണാർഡോ ഫെർണാണ്ടസ് രാജ്യാന്തര വാർത്താ ഏജൻ‌സിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.

1959ലെ വിപ്ലവത്തിനുശേഷം ലോകത്തെ ദുരിതമനുഭവിക്കുന്ന രാജ്യങ്ങളിലേക്ക് രക്ഷാപ്രവർത്തനങ്ങൾക്കായി സൈന്യത്തെ ക്യൂബ അയക്കാറുണ്ട്. പ്രധാനമായും ദരിദ്ര രാജ്യങ്ങള്‍ക്കാണ് ക്യൂബ സഹായം നൽകി വരുന്നത്. കഴിഞ്ഞയാഴ്ച കോവിഡ് 19 രോഗികളുമായി കരീബിയന്‍ ദ്വീപില്‍ അകപ്പെട്ട ബ്രിട്ടീഷ് കപ്പലിന് കരക്കടുക്കാന്‍ ക്യൂബ അനുമതി നല്‍കിയിരുന്നു. ആരോഗ്യം മനുഷ്യാവകാശമാണെന്നാണ് ക്യൂബ ഇതേക്കുറിച്ച് പ്രതികരിച്ചത്.

content highlights: Cuban doctors head to Italy to battle coronavirus

LEAVE A REPLY

Please enter your comment!
Please enter your name here