കൊവിഡ് 19; ടോക്കിയോ ഒളിംപിക്സ് അടുത്തവർഷത്തേക്ക് മാറ്റിവച്ചു

Tokyo Olympics postponed to 2021 due to coronavirus pandemic

കൊവിഡ് ഭീഷണി മുലം ഈ വർഷത്തെ ടോക്കിയോ ഒളിംപിക്സ് മാറ്റിവയ്ക്കാൻ ധാരണയായി. ഈ വർഷം ജൂൺ 24 ന് ആരംഭിക്കേണ്ട ഒളിംപിക്സ് അടുത്ത വർഷത്തേക്കാണ് മാറ്റിവച്ചത്. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയാണ് ഇക്കാര്യം അറിയിച്ചത്. നാലരമാസം കൂടി ബാക്കിയുള്ളതിനാ‍ൽ ഒളിംപിക്സ് മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യുന്നതിനെപ്പറ്റി നിലവിൽ ആലോചിക്കുന്നില്ലെന്നാണ് രാജ്യാന്തര ഒളിംപിക് സമിതി നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ജപ്പാനും ഐഒസിയുമായി നടന്ന ചർച്ചയിൽ അടുത്ത വർഷത്തേക്ക് മാറ്റിവയ്ക്കാനുള്ള ധാരണയായി. 

കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ ജപ്പാനിലേക്ക് ടീമിനെ അയക്കില്ലെന്ന് ബ്രിട്ടണ്‍ വ്യക്തമാക്കിയിരുന്നു. ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളും ടീമിനെ അയക്കില്ലെന്ന് പറഞ്ഞിരുന്നു. ഇത് ജപ്പാനേയും ഒളിംപിക്സ് സമിതിയേയും സമ്മർദ്ദത്തിലാക്കി. എന്നാൽ റദ്ദാക്കാതെ മാറ്റിവയ്ക്കാനുള്ള തീരുമാനമാണ് ഇപ്പോൾ കെെക്കൊണ്ടിരിക്കുന്നത്. ഒളിംപിക്സ് മാറ്റിവയ്ക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നാലാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും. കൊവിഡ് ഭീതിമൂലം ഒളിംപിക്സ് മാറ്റിവയ്ക്കാതെ വേറെ നിവൃത്തിയില്ലെന്ന് ആബെ ഷിൻസോയും വ്യക്തമാക്കി. 

content highlights: Tokyo Olympics postponed to 2021 due to coronavirus pandemic

LEAVE A REPLY

Please enter your comment!
Please enter your name here