തമിഴ്നാട്ടിൽ ആദ്യ കൊവിഡ് മരണം; ഇതുവരെ രാജ്യത്ത് മരിച്ചത് 11 പേർ

COVID-19 Patient Dies In Tamil Nadu, Number Of Coronavirus Deaths In India Now 11

തമിഴ്നാട്ടിൽ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. മധുര രാജാജി ആശുപത്രിയിൽ ചികിത്സയിലായിരുന്ന 54 കാരനാണ് മരിച്ചത്. തമിഴ്നാട് ആരോഗ്യമന്ത്രി സി വിജയഭാസ്കറാണ് ഈകാര്യം അറിയിച്ചത്. പ്രമേഹ രോഗത്തിന് വർഷങ്ങളായി ചികിത്സയിലായിരുന്ന ആളാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 

ഇന്നലെ മാത്രം തമിഴ്നാട്ടിൽ 3 സ്ത്രീകൾ ഉൾപ്പടെ 6 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ തമിഴ്നാട്ടിൽ 18 പേർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. കൊറോണ ബാധിച്ചവരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകൾ കർശനമാക്കിയതായി തമിഴ്നാട് സർക്കാർ അറിയിച്ചു.

അതേ സമയം ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി. മഹാരാഷ്ട്ര, കര്‍ണാടക, പഞ്ചാബ്, ഡല്‍ഹി, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

content highlights: COVID-19 Patient Dies In Tamil Nadu, Number Of Coronavirus Deaths In India Now 11

LEAVE A REPLY

Please enter your comment!
Please enter your name here