ലോക്ക്ഡൗണ്‍; രാജ്യത്തെ ബാങ്കുകൾ ശാഖകൾ അടച്ചിടാൻ ഒരുങ്ങുന്നു

banks plan to close its branches amid covid lockdown

കൊവിഡിനെ പ്രതിരോധിക്കാൻ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ ബാങ്കുകൾ ശാഖകൾ അടച്ചിടാൻ ഒരുങ്ങുന്നു. പ്രധാന നഗരങ്ങളിൽ അഞ്ച് കിലോമീറ്ററിനുള്ളിൽ ഒരു ശാഖ മതിയെന്നാണ്  തീരുമാനം. ഗ്രാമപ്രദേശങ്ങളിലെ ആളുകൾ പണമിടപാടുകൾക്ക് ബാങ്കുകളെയാണ് ആശ്രയിക്കുന്നത് എന്നതുകൊണ്ട് ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിപ്പിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. 

അതേ സമയം ക്ഷേമ പെൻഷൻ ഉൾപ്പടെയുള്ള പണമിടപാടുകൾ വിതരണം ചെയ്യുന്നത് ബാങ്കുകൾ വഴി ആയതിനാൽ പ്രതിസന്ധി ഉണ്ടാകുമോ എന്ന ആശങ്കയുമുണ്ട്. കേന്ദ്രമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിലെ ആനുകൂല്യങ്ങളൊക്കെ വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നതും ബാങ്ക് വഴിയാണ്.

130 കോടി ജനങ്ങൾ പണപമിടപാടുകൾ നടത്തുന്നത് ബാങ്ക് വഴിയായതിനാൽ ബാങ്കിനെ ആവശ്യ സർവീസായി പരിഗണിച്ച് ലോക്ക്ഡൌണിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ ബാങ്ക് ജീവനക്കാരുടെ സുരക്ഷയേയും മാനിക്കേണ്ടതുണ്ടെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ശാഖകൾ അടച്ചിടുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം വന്നിട്ടില്ല.

content highlights: banks plan to close its branches amid covid lockdown