മദ്യം കിട്ടിയില്ല; തൃശൂരിൽ യുവാവ് ആത്മഹത്യ ചെയ്തു

lockdown, The man committed suicide by not getting alcohol

സംസ്ഥാനത്ത് മദ്യശാലകൾ അടച്ചതിന് പിന്നാലെ മദ്യം കിട്ടാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. തൃശ്ശൂർ ജില്ലയിൽ കുന്ദംകുളം തൂവാനൂർ സ്വദേശി സനോജ് (38) ആണ് മരിച്ചത്. രണ്ട് ദിവസമായി മദ്യം കിട്ടാത്തതിൽ ഇയാൾ മാനസികമായ പ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

കൊവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൌൺ നടപ്പിലാക്കിയതിനെ തുടർന്ന് മദ്യശാലകളും അടച്ചുപൂട്ടിരുന്നു. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ കള്ള് ഷാപ്പുകളും തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യശാലകള്‍ അടച്ചിട്ടത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്ന ആശങ്ക കഴിഞ്ഞ ദിവസം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ പങ്കുവെച്ചിരുന്നു.  നാല് പേരെ ഡി അഡിക്ഷൻ സെൻ്ററിലേക്ക് മാറ്റിയെന്നും മന്ത്രി പറഞ്ഞിരുന്നു. മദ്യത്തിന് ആസക്തിയുള്ളവര്‍ അതില്‍ നിന്ന് പിന്‍മാറാൻ ശ്രമിക്കണമെന്നും  ആവശ്യമെങ്കില്‍ ഡീ അഡിക്ഷന്‍ സെൻ്ററുകളടക്കം വര്‍ധിപ്പിക്കുമെന്നും എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണനും വ്യക്തമാക്കിയിരുന്നു.

content highlights: lockdown, The man committed suicide by not getting alcohol