കേരളത്തില്‍ ആദ്യ കൊവിഡ് മരണം; കൊച്ചിയില്‍ 69കാരന്‍ മരിച്ചു

കൊച്ചി: കൊറോണ ബാധിച്ചുള്ള കേരളത്തിലെ ആദ്യ മരണം കൊച്ചിയില്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതനായി ചികിത്സയിലായിരുന്ന 69കാരനാണ് മരിച്ചത്. എറണാകുളം ചുള്ളിക്കല്‍ സ്വദേശിയാണ് ഇയാള്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കടുത്ത ഹൃദ്രോഗ ബാധയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. മാര്‍ച്ച് 16 നാണ് ഇദ്ദേഹം ദുബായില്‍ നിന്നും നാട്ടിലെത്തിയത്.

മാര്‍ച്ച് 22നാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ഇദ്ദേഹത്തിന്റെ ഭാര്യക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തോടൊപ്പം വിമാനത്തില്‍ യാത്ര ചെയ്തിരുന്ന 40 യാത്രക്കാര്‍ നിലവില്‍ നിരീക്ഷണത്തിലാണ്.

കാസര്‍ഗോഡ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കും ഇന്ന് പുതിയതായി രോഗം സ്ഥിരീകരിച്ചിരുന്നു. കാസര്‍ഗോട്ടാണ് ഏറ്റവുമധികം കൊറോണ ബാധിതരുള്ളത്.

Content Highlight: Kerala reported First Covid death

LEAVE A REPLY

Please enter your comment!
Please enter your name here