കൊവിഡ്; തമിഴ്‌നാട്ടില്‍ സാമൂഹ്യ വ്യാപനമെന്ന് സംശയം, നിയന്ത്രണങ്ങൾ കർശനമാക്കി

community spread in Tamil Nadu, the government imposes strict restrictions

സാമൂഹ്യവ്യാപനം ഉണ്ടായിട്ടുണ്ടെന്ന സംശയം ഉയർന്നതിൻ്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി തമിഴ്നാട് സർക്കാർ. ആവശ്യ സാധനങ്ങളുടെ വില്‍പന ഉച്ചക്ക് 2.30 വരെയാക്കി ചുരുക്കി. പെട്രോള്‍ പമ്പുകള്‍ രാവിലെ ആറ് മുതല്‍ ഉച്ചക്ക് 2.30 വരെ മാത്രമേ തുറക്കുകയുള്ളൂ. ചരക്ക് വാഹനങ്ങളെ രാവിലെ ആറ് മുതൽ വെെകിട്ട് ആറ് വരെ മാത്രമെ ചെന്നെെയിൽ പ്രവേശിപ്പിക്കുകയുള്ളു. ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്‍റെ സമയക്രമവും വെട്ടിച്ചുരുക്കി. മാര്‍ച്ച് 15 ന് ശേഷം വിദേശത്ത് നിന്ന് എത്തിയവരേയും സമ്പര്‍ക്കം പുലര്‍ത്തിയവരേയും നിരീക്ഷണത്തിലാക്കും.

അമ്പത് പേര്‍ക്കാണ് ഇതുവരെ തമിഴ്‌നാട്ടില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കോയമ്പത്തൂര്‍ റെയില്‍വേ ആശുപത്രിയിലെ ഡോക്‌റായ കോട്ടയം സ്വദേശിനിക്കും ഇവരുടെ പത്ത് മാസം പ്രായമായ കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം, രാജ്യത്ത് കൊവിഡ് മരണം 27 ആയി. രോഗബാധിതരുടെ എണ്ണം 1024 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഏറ്റവും അധികം കൊവിഡ് ബാധിതർ ഉള്ളത് കേരളത്തിലും മഹാരാഷ്ട്രയിലുമാണ്.

content highlights: community spread in Tamil Nadu, the government imposes strict restrictions