ലോക്ക് ഡൗണിനെ അതിജീവിക്കാൻ ടിപ്സുമായി ഒമർ അബ്ദുള്ള

Omar Abdullah Shares Tips On Lockdown

ലോക്ക് ഡൗണിനെ അതിജീവിക്കാൻ ടിപ്സുമായി ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. 232 ദിവസം വീട്ടുതടങ്കലിൽ കഴിഞ്ഞ അനുഭവത്തിൽ നിന്നാണ് താൻ പറയുന്നതെന്ന് ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു. ‘എല്ലാവരും ഒരു ദിനചര്യയുണ്ടാക്കി അത് കൃത്യമായി പാലിക്കാന്‍ ശ്രമിക്കണം. കഴിഞ്ഞ മാസങ്ങളില്‍ ഞാന്‍ അതായിരുന്നു ചെയ്തിരുന്നത്. ആ പതിവ് എനിക്ക് ഒരു ലക്ഷ്യബോധം നല്‍കി. നഷ്ടപ്പെട്ടതോ, ലക്ഷ്യമില്ലാത്തതോ ആയ തോന്നല്‍ ഇല്ലാതാക്കുകയും ചെയ്തു.’ ഒമര്‍ അബ്ദുള്ള പറയുന്നു.

ശുദ്ധവായു ശ്വസിക്കുന്നത് വളരെ ആശ്വാസം നല്‍കും. ജനാലകള്‍ തുറന്ന് ദീര്‍ഘമായി ശ്വസിക്കുക, വ്യായാമം ചെയ്തുകൊണ്ടേയിരിക്കുക. ഇടനാഴികളിലൂടെ നടക്കുക. പടികള്‍ കയറി ഇറങ്ങുക. ഉത്കണ്ഠകള്‍ അകറ്റാന്‍ സംഗീതം കേള്‍ക്കുക. സംഗീതം കേട്ടുകൊണ്ട് ദീര്‍ഘമായി ശ്വസിക്കുക എന്നിങ്ങനെ തുടങ്ങുന്നു അദ്ദേഹത്തിൻ്റെ ടിപ്സുകൾ. ഒരു എംആര്‍ഐ മെഷീനില്‍ അകപ്പെട്ടതു പോലെയായിരുന്നു തൻ്റെ അവസ്ഥയെന്നും ഇടുങ്ങിയ സ്ഥലങ്ങളെ ഭയപ്പെടുമെന്നോ തുറന്ന ഒരു മുറിക്കുള്ളില്‍ അകപ്പെടുമെന്നോ ഒരിക്കലും കരുതിയിരുന്നില്ലെന്നും വീട്ടുതടങ്കല്‍ കാലത്തെ ഓര്‍മിച്ച് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 

content highlights: Omar Abdullah Shares Tips On Lockdown