അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും താമസവും കൌൺസിലിങ്ങും ഉറപ്പാക്കണം; സുപ്രീം കോടതി

Panic Will Destroy More Lives Than Coronavirus': SC Tells Govt to Counsel Migrant Workers, Ensure Food & Water

കൊറോണ വെെറസ് മൂലമുണ്ടാക്കുന്ന മരണത്തേക്കാൾ ആളുകളിലെ പരിഭ്രാന്തി ആയിരിക്കും കൂടുതൽ ജീവനുകൾ ഇല്ലാതാക്കുകയെന്ന് സുപ്രീം കോടതി. കൊവിഡിനെ കുറിച്ച് തെറ്റായ വ്യാജ പ്രചാരണങ്ങളാണ് ആളുകളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നതെന്നും ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തുള്ള അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ജസ്റ്റിസ് എല്‍.നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചാണ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കൊവിഡിൻ്റെ  പശ്ചാത്തലത്തില്‍ അതിഥി തൊഴിലാളികള്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് കൂട്ടപലായനം നടത്തുന്നത് സംബന്ധിച്ച വിഷയത്തില്‍ കേന്ദ്രത്തിനോട് വിശദീകരണം ആവശ്യപ്പെട്ടത്. 

ഇവര്‍ക്ക് ഭക്ഷണവും വെള്ളവും മരുന്നുകളും കൃത്യമായി ലഭിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും ഇവര്‍ക്കായി പ്രത്യേക വെബ്‌സൈറ്റ് തുടങ്ങണമെന്നും സുപ്രീം കോടതി കേന്ദ്രത്തിനോട് ആവശ്യപ്പെട്ടു. കൊവിഡിനേക്കാള്‍ വലിയ പ്രശ്‌നമായി കുടിയേറ്റ തൊഴിലാളികളുടെ പാലായനം മാറുകയാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതി കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഏകോപനം ഉറപ്പുവരുത്തണമെന്നും പറഞ്ഞു.

content highlights: Panic Will Destroy More Lives Than Coronavirus’: SC Tells Govt to Counsel Migrant Workers, Ensure Food & Water