അമേരിക്കയിൽ വരാൻ പോകുന്ന രണ്ടാഴ്ചകളിൽ ലക്ഷങ്ങൾ മരിച്ചുവീഴാം; മുന്നറിയിപ്പുമായി ട്രംപ്

Trump warns US headed for 'very, very painful two weeks'

അമേരിക്കയിൽ കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തിൽ വരാൻ പോകുന്ന രണ്ടാഴ്ച വളരെ നിർണായകമാണെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾസ് ട്രംപ്. കടുത്ത വേദന നിറഞ്ഞ രണ്ടാഴ്ചയാണ് മുന്നിലുള്ളതെന്നും ഒരു ലക്ഷം മുതല്‍ 2,40000 പേര്‍ മരിക്കാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു ട്രംപ്.

പ്ലേഗിന് സമാനമായ അവസ്ഥയിലെത്തിയെന്നും വരാനിരിക്കുന്ന കഠിനമായ ദിവസങ്ങളെ നേരിടാൻ അമേരിക്കൻ ജനത തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം കൂടിവരികയാണ്. ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി എന്നീ പ്രധാന നഗരങ്ങളാണ് പ്രധാന പ്രശ്‌ന ബാധിത മേഖലയായി തുടരുന്നത്. 1200 പേരാണ് ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് മരണം കൂടുന്ന സാഹചര്യത്തില്‍ ന്യയോര്‍ക്കിന് അടിയന്തര സഹായം അമേരിക്കന്‍ സര്‍ക്കാര്‍ നല്‍കണമെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യുമൊ അഭ്യര്‍ത്ഥിച്ചു. ഇതുവരെ അമേരിക്കയിൽ 3867 പേര്‍ മരിച്ചു. രണ്ട് ലക്ഷം പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

content highlights: Coronavirus: Trump warns US headed for ‘very, very painful two weeks’

LEAVE A REPLY

Please enter your comment!
Please enter your name here