ലക്നൗ: ലോക് ഡൗണ്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന പൊലീസിനെ അക്രമിക്കുന്നവര്‍ക്ക് നേരെ ദേശീയ സുരക്ഷാ നിയമം ചുമത്തുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ലോക് ഡൗണ്‍ സമയത്ത് പൊലീസിനെ ജോലി ചെയ്യാന്‍ അനുവദിക്കാതിരിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ലോക് ഡൗണ്‍ കര്‍ശമായി നടപ്പാക്കാന്‍ ശ്രമിച്ച മുസഫര്‍ നഗറിലെ എസ്ഐക്കും കോണ്‍സ്റ്റബിളിനും നേരെ ഒരു സംഘം നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഗ്രാമത്തില്‍ കൂട്ടംചേര്‍ന്നത് ചോദ്യം ചെയ്യുകയും പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തതിന് പോലീസിനു നേരെ ഒരുകൂട്ടം ആളുകള്‍ കല്ലെറിയുകയും ഇരുമ്ബുവടികള്ക്കൊണ്ട് ആക്രമിക്കുകയും ചെയ്ത സംഭവമുണ്ടായിരുന്നു.
ഇത്തരത്തില്‍ പൊലീസിനെ ആക്രമിക്കുകയും ജോലി ചെയ്യാന്‍ അനുവദിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് വ്യക്തമാക്കി.
Content Highlight: UP Government to take case on NSA Act to those who will not obey Police