1500 പേരെ ഉൾപ്പെടുത്തി അമ്മയുടെ മരണാനന്തര ചടങ്ങ് നടത്തി കൊവിഡ് രോഗി; ഗ്രാമം നിരീക്ഷണത്തിൽ

Madhya Pradesh Man Who Threw A Feast For 1,500 Tests Coronavirus+

ദുബായിൽ നിന്നെത്തിയ കൊവിഡ് സ്ഥിരീകരിച്ച പ്രവാസി 1500 പേരെ പങ്കെടുപ്പിച്ചുകൊണ്ട് അമ്മയുടെ മരണാനന്തര ചടങ്ങ് നടത്തിയതായി റിപ്പോർട്ട്. ഇതോടെ ചടങ്ങ് നടന്ന പ്രദേശം പോലീസ് അടച്ചിട്ടു. മാർച്ച് 17നാണ് സുരേഷ് എന്ന വ്യക്തി ദുബായിൽ നിന്ന് 11 കുടുംബാംഗങ്ങളോടൊപ്പം നാട്ടിലെത്തുന്നത്. മാർച്ച് 20ന് ഗ്രാമത്തിലുള്ളവരെയെല്ലാം വിളിച്ച് ഇയാൾ അമ്മയുടെ മരണാനന്തര ചടങ്ങുകൾ നടത്തി. ഏകദേശം 1500 പേരോളം ചടങ്ങിൽ പങ്കെടുത്തിരുന്നു. 

മാർച്ച് 25ന് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ തുടങ്ങി. നാല് ദിവസങ്ങൾക്കുശേഷം മാത്രമാണ് ഇയാളും ഭാര്യയും ആശുപത്രിയിൽ പരിശോധനയ്ക്കായി എത്തിയത്. കഴിഞ്ഞ വാഴ്യാഴ്ച ഇവർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ഒരു ഗ്രാമം മുഴുവൻ ആശങ്കയിലായി. ഇവരുമായി ഇടപഴകിയവരോടു ക്വാറൻ്റീനിൽ പോകാൻ അധികൃതർ നിർദേശിച്ചിട്ടുണ്ടെങ്കിലും സാമൂഹ്യവ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന സംശയം നിലനിൽക്കുന്നുണ്ട്.

ഇയാളുടെ 23 ബന്ധുക്കളിൽ 10 പേർക്കും കോവിഡ്–19 സ്ഥിരീകരിച്ചതോടെ ചടങ്ങിൽ പങ്കെടുത്ത മുഴുവൻ പേരെയും കണ്ടെത്താൻ അധികൃതർ ശ്രമം തുടങ്ങി. ഇതുവരെ മധ്യപ്രദേശിൽ കൊവിഡ് ബാധിച്ച് 6 പേരാണ് മരിച്ചത്. 104 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

content highlights: Madhya Pradesh Man Who Threw A Feast For 1,500 Tests Coronavirus+